Judicial custody | നെടുംപൊയിലില്‍ ചരക്കുലോറി ക്ലീനറെ ജാകി ലിവര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ പൊലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തെളിവെടുപ്പിനായി വാങ്ങി
May 19, 2023, 22:09 IST
തലശേരി: (www.kvartha.com) നെടുംപൊയിലില്‍ ചരക്കുലോറി ക്ലീനറെ ജാകി ലിവര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ തലശേരി കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖിനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ ലോറി ഡ്രൈവര്‍മാരായ നിഷാദ്, സിജോ എന്നിവരെയാണ് പൊലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും തെളിവെടുപ്പിനായി വാങ്ങിയത്.
നെടുംപൊയില്‍ മാനന്തവാടി റോഡില്‍ ചാമുണ്ഡി കോറയില്‍ ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തു നിന്നാണ് കൊലപാതകം നടന്നത്. ആന്ധ്രയില്‍ നിന്നും സിമന്റുമായി വരുന്ന ലോറിയിലെ ജീവനക്കാര്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. ഇതിനു ശേഷം ഡ്രൈവര്‍ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതിയായ സിജോയെ അറസ്റ്റു ചെയ്യുന്നത്. മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമാണ് പേരാവൂര്‍ പൊലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ ഹര്‍ജി നല്‍കിയത്.
നെടുംപൊയില്‍ മാനന്തവാടി റോഡില്‍ ചാമുണ്ഡി കോറയില്‍ ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തു നിന്നാണ് കൊലപാതകം നടന്നത്. ആന്ധ്രയില്‍ നിന്നും സിമന്റുമായി വരുന്ന ലോറിയിലെ ജീവനക്കാര്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. ഇതിനു ശേഷം ഡ്രൈവര്‍ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട സിദ്ദിഖ്
Keywords: Netumpoil : Police taken to judicial custody for evidence accused in case of cargo cleaner murder case, Thalassery, News, Murder Case, Accused, Evidence, Judicial custody, Police, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.