Accused arrested | കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച സംഭവം: പ്രതി പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍.കൊല്ലം നടുവിലശ്ശേരി തൃക്കരുവ സ്വദേശി വിജയകുമാര്‍ (48) ആണ് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ അഞ്ചാലുംമൂടിന് സമീപം തൃക്കരുവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ ഞായറാഴ്ചയാണ് മരിച്ചത്.
Aster mims 04/11/2022

Accused arrested | കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച സംഭവം: പ്രതി പിടിയില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴക്കൂട്ടത്ത് റോഡരില്‍ കരിക്ക് വില്‍പനക്കാരനുമായി ഭുവനചന്ദ്രന്‍ സംസാരിക്കുന്നതിനിടെ അതുവഴി ആക്രി പെറുക്കാന്‍ വന്ന വിജയകുമാര്‍ തൊട്ടടുത്ത് കാര്‍കിച്ച് തുപ്പിയതിനെ ഭുവനചന്ദ്രന്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തിനിടെ ഭുവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടി എന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം.

കരള്‍ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍. വയറില്‍ ശക്തമായ ചവിട്ടേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.

Keywords: Murder case accused arrested, Thiruvananthapuram, News, Local News, Murder, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia