Died | 'ഇതരമതസ്ഥനായ ആണ്‍കുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് പിതാവ് വിഷം കൊടുത്തുകൊലപ്പെടുത്താന്‍ ശ്രമിച്ച ഒന്‍പതാം ക്ലാസുകാരി മരിച്ചു'
Nov 7, 2023, 19:03 IST
കൊച്ചി: (KVARTHA) ഇതരമതസ്ഥനായ ആണ്‍കുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് പിതാവ് വിഷം കൊടുത്തുകൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചികിത്സയിലായിരുന്ന ഒന്‍പതാം ക്ലാസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ആന്തരികാവയങ്ങള്‍ തകരാറിലായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് രാവിലെയാണു കേസിനാസ്പദമായ സംഭവം നടന്നത്. കമ്പിവടി കൊണ്ടു മകളുടെ കയ്യിലും കാലിലും അടിച്ചു പരുക്കേല്‍പിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്താണു കൊല്ലാന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രണയത്തില്‍ നിന്നു പിന്മാറാതെ വന്നതോടെയായിരുന്നു ക്രൂരപീഡനം.
കളനാശിനി ഉള്ളില്‍ച്ചെന്ന കുട്ടി ഛര്‍ദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കളനാശിനി ഉള്ളില്‍ച്ചെന്ന കുട്ടി ഛര്‍ദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Keywords: Murder Attempt; Girl Died while Treatment, Kochi, News, Accused, Attack, Police, Arrested, Court Remanded, Treatment, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.