Bail | വധശ്രമക്കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് ജാമ്യം

 


കോട്ടയം: (www.kvartha.com) വധശ്രമക്കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് ജാമ്യം. കോട്ടയം അഡീഷനല്‍ സബ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്.

2012ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. എംജി സര്‍വകലാശാലയിലേക്ക് യൂത് ഫ്രണ്ട് (M) നടത്തിയ മാര്‍ചിനു നേരെ കാംപസിനുള്ളില്‍ നിന്ന് കല്ലെറിഞ്ഞെന്ന കേസിലാണ് ജാമ്യം. കല്ലേറില്‍ അന്ന് യൂത് ഫ്രണ്ട് സംസ്ഥാന ജെനറല്‍ സെക്രടറി ആയിരുന്ന മൈകിള്‍ ജയിംസിന്റെ ചെവി മുറിഞ്ഞിരുന്നു.

പുതുപ്പള്ളിയില്‍ മൂന്നാമങ്കത്തിനൊരുങ്ങുന്ന ജെയ്ക്, ബുധനാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിനു മുമ്പുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിയായിരുന്നു എതിരാളി. ഇത്തവണ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മനാണ് ജെയ്കിന്റെ എതിരാളി.

Bail | വധശ്രമക്കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് ജാമ്യം

വരണാധികാരി കോട്ടയം ആര്‍ഡിഒ വിനോദ് രാജ് മുന്‍പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. ഡി വൈ എഫ് ഐ കേന്ദ്ര സെക്രടേറിയറ്റ് അംഗമായ ജെയ്കിനു കെട്ടിവയ്ക്കാനുള്ള തുക ഡി വൈ എഫ് ഐ ജില്ലാ കമിറ്റിയാണു നല്‍കിയത്.

Keywords:  Murder Attempt Case: LDF candidate Jake C Thomas granted bail, Kottayam, News, Politics, Murder Attempt Case, LDF candidate, Jake C Thomas, Court, Stone Pelting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia