Murder attempt | കണ്ണൂര്‍ നഗരത്തില്‍ റെഡിമെയ്ഡ് സ്ഥാപന ജീവനക്കാരന് നേരെ 'വധശ്രമം': കൊലക്കേസ് പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ റെഡിമെയ്ഡ് കടയിലെ ജീവനക്കാരനെ അതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്തതായി പൊലീസ്. തയ്യില്‍ സ്വദേശി പി സഫറുദ്ദീനാണ് (20) മര്‍ദനമേറ്റത്.

ഇയാളുടെ പരാതിയില്‍ റബീറിനെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെ സമീപത്തെ കടയിലെ ആളുമായി വഴക്കിടുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹ പ്രവര്‍ത്തകനായ സഫറുദ്ദീനെ റബീര്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച് പരിക്കേല്‍പിച്ചതെന്നാണ് പരാതി.

Murder attempt | കണ്ണൂര്‍ നഗരത്തില്‍ റെഡിമെയ്ഡ് സ്ഥാപന ജീവനക്കാരന് നേരെ 'വധശ്രമം': കൊലക്കേസ് പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്

എതിര്‍കക്ഷിക്കെതിരെ വധശ്രമമുള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. നേരത്തെ കണ്ണൂര്‍ നഗരത്തിലെ ഹോടെല്‍ വ്യാപാരിയെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് റബീര്‍. ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിനുമോഹന്‍ അറിയിച്ചു.

Keywords: Murder attempt case against youth, Kannur, News, Police, Murder Attempt, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia