മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിധി 18ന്

 


കണ്ണൂര്‍:(www.kvartha.com 11/07/2019) മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂള്‍ബാറില്‍ അതിക്രമിച്ചു കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഈമാസം 18ന് വിധി പറയും. തലശ്ശേരി അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ജഡ്ജി കെ പി അനില്‍കുമാറാണ് വിധി പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം വിധി പരിഗണിക്കാനിരിക്കെയാണ് 18ലേക്ക് മാറ്റിവെച്ചത്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിധി 18ന്

2010 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. രാത്രി ഇരിട്ടി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആപ്പിള്‍ കൂള്‍ബാറില്‍ വച്ചാണ് അക്രമണമുണ്ടായത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ഇരിട്ടി കീഴൂരിലെ ശിഹാബാസില്‍ പി റഫീഖ് (46), കാരാലിലെ പി പി മജീദ് (36) എന്നിവരെയാണ് അക്രമിച്ച് പരുക്കേല്‍പ്പിച്ചത്.

മുഴക്കുന്ന് കീഴൂരിലെ ഷഫീന മന്‍സിലില്‍ വി കെ ലത്തീഫ് (32), റൂബീനാസില്‍ എം മുഹമ്മദ് നാഫി (29), പടിക്കണ്ടി അബ്ദുല്‍ നാസര്‍ (21), പായത്തെ റോസ് മഹലില്‍ കെ പി റജീസ് (29), പാറേമ്മല്‍ എം പി നൗഫല്‍ (35), കൊയ്യിലോട്ട് എം മുഹമ്മദ് ഷാഫി (29), ഷജിന മന്‍സിലില്‍ കെ പി റഈസ് (30) തുടങ്ങി 15 എസ്ഡിപിഐ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി സി കെ രാമചന്ദ്രന്‍ ഹാജരാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Murder Attempt, SDPI, Verdict,Murder attempt against IUML Activists; Verdict on 18th 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia