Remanded | എടക്കാട് കുറ്റിക്കകത്ത് യുവാവിനെ തലയ്ക്കടിച്ചു കൊന്നുവെന്ന കേസിലെ പ്രതി റിമാന്‍ഡില്‍; സുമോദിന്റെ മരണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് കുറ്റസമ്മതമൊഴി

 


തലശേരി: (www.kvartha.com) എടക്കാട് കുറ്റിക്കകം മുനമ്പിലെ പറമ്പില്‍ വീട്ടില്‍ സുമോദി(38)നെ തലയ്ക്കടിച്ചു കൊന്നുവെന്ന കേസിലെ പ്രതി അസീബിനെ തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. സുമോദ് മരിച്ചു കിടന്നിരുന്ന കുറ്റിക്കകം പാറപ്പളളി ബീചിന് സമീപമുളള തെങ്ങിന്‍ തോട്ടത്തില്‍ പ്രതിയെയും കൊണ്ടു എടക്കാട് സിഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കിയത്.

അസീബിന്റെ പിതാവിന്റെ രണ്ടേകര്‍ സ്ഥലം വിറ്റ വകയില്‍ ബ്രോകര്‍ കമിഷനു വേണ്ടി സുമോദ് അസീബിനെയും വീട്ടുകാരെയും ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ സുമോദുമായി ഇതുസംബന്ധിച്ചുണ്ടായ വാക് തര്‍ക്കത്തിനിടെ അവിടെയുണ്ടായിരുന്ന മരക്കഷണം കൊണ്ടു തലയ്ക്കടിച്ചു കൊല്ലുകയും ഇതിനു ശേഷം മൃതദേഹം ചുമലിലേറ്റി പാറപ്പളളി ബീചിനു സമീപമുളള തെങ്ങിന്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അസീബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വ്യക്തമായ റിപോര്‍ട് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ക്കും എസിപി ടികെ രത്‌നകുമാറിനും സിഐ സുരേന്ദ്രന്‍ കല്യാടന്‍ നല്‍കിയിരന്നു. സംഭവവുമായി പതിനെട്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്.

Remanded | എടക്കാട് കുറ്റിക്കകത്ത് യുവാവിനെ തലയ്ക്കടിച്ചു കൊന്നുവെന്ന കേസിലെ പ്രതി റിമാന്‍ഡില്‍; സുമോദിന്റെ മരണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് കുറ്റസമ്മതമൊഴി

ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ തെളിവുകളും അന്വേഷണത്തിന് സഹായകരമായി. എന്നാല്‍ തലയ്ക്കു ക്ഷതമേറ്റിട്ടാണ് സുമോദ് മരിച്ചതെന്ന പോസ്റ്റുമോര്‍ടം റിപോര്‍ട് പൊലീസിന് ലഭിച്ചത് കൊലപാതകമാണെന്ന് ഉറപ്പിക്കാന്‍ സഹായകരമായി. നടന്നത് ആസൂത്രിത കൊലയല്ലെന്നും പെട്ടെന്നുളള പ്രകോപനമാണ് കാരണമായതെന്നുമാണ് പൊലീസിന്റെ പ്രഥമ അന്വേഷണ റിപോര്‍ടില്‍ പറയുന്നത്.

Keywords:  Murder accused remanded, Kannur, News, Accused, Remanded, Police, Report, Probe,  Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia