SWISS-TOWER 24/07/2023

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: തെളിവെടുവിനെത്തിച്ച പ്രതിയെ ജീവനക്കാര്‍ മര്‍ദിച്ചു

 


ADVERTISEMENT

കഴക്കൂട്ടം:    (www.kvartha.com 22.04.2014) ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യുവിനെ ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിന്  കൊണ്ടുവന്നപ്പോള്‍  ജീവനക്കാര്‍ വളഞ്ഞിട്ട്  മര്‍ദ്ദിച്ചു.  നാല് പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.

സഹപ്രവര്‍ത്തകയായ കാമുകി അനുശാന്തിയെ സ്വന്തമാക്കാന്‍    ഭര്‍ത്തൃമാതാവിനെയും പേരക്കുട്ടിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയും ടെക്‌നോപാര്‍ക്ക് ഡൈമെന്‍ഷന്‍ സൈബര്‍ ടെക്ക് കമ്പനി ജീവനക്കാരനുമാണ്  നിനോമാത്യു.

ആറ്റിങ്ങല്‍ കോടതിയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വൈകിട്ട് മൂന്ന് മണിയോടെ ആറ്റിങ്ങല്‍ സി.ഐ അനില്‍കുമാറിന്റേയും മറ്റു നാല് പോലീസുകാരുടേയും നേതൃത്വത്തില്‍  നിനോമാത്യു ജോലി ചെയ്തിരുന്ന  ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ്   നൂറുകണക്കിന് ജീവനക്കാരാണ് ടെക്‌നോപാര്‍ക്കില്‍ തടിച്ചുകൂടിയിരുന്നത്.

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: തെളിവെടുവിനെത്തിച്ച പ്രതിയെ ജീവനക്കാര്‍ മര്‍ദിച്ചുതെളിവെടുപ്പ് പൂര്‍ത്തിയാക്കി നിനോമാത്യുവിനെ ജീപ്പില്‍ കയറ്റാന്‍ തുടങ്ങുമ്പോഴാണ് ജീവനക്കാര്‍വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനം ചെറുക്കാന്‍ ശ്രമിച്ച  പോലീസുകാര്‍ക്കും പരിക്കേറ്റു.

ഒടുവില്‍ സംഭവ സ്ഥലത്തു നിന്നും വളരെ പണിപെട്ടാണ് പ്രതിയെ പോലീസുകാര്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. കൊലപാതകത്തിനായി   മുളക് പൊടിയും മറ്റും വാങ്ങിയ കഴക്കൂട്ടത്തെ കടകളിലും പ്രതിയെ കൊണ്ടു പോയി പോലീസ് തെളിവെടുപ്പ് നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  


Keywords:  Murder accused attacked during evidence clearance, Police, Custody, Court, Love, Daughter, Husband, Mother, Killed, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia