മകളുടെ നഗ്ന വീഡിയോ ഉണ്ടെന്ന് ബ്ലാക്‌മെയ്ല്‍ ചെയ്ത് വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതികള്‍ അറസ്റ്റില്‍
Nov 27, 2014, 23:22 IST
തൃശൂര്‍:(www.kvartha.com 27.11.2014) മകളുടെ ശരീരത്തിൻ്റെ വീഡിയോ അടങ്ങിയ സിഡി കൈയിലുണ്ടെന്നു ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊലക്കേസ് പ്രതികള്‍ അറസ്റ്റില്‍. ചെന്ത്രാപ്പിന്നി സ്വദേശി പാണാട്ട് വീട്ടില്‍ രാജേഷ് (രാജേഷ് ഭായ്- 37), കുന്നംകുളം പന്നിത്തടത്ത് താമസിക്കുന്ന കല്ലേറ്റുംകര കാഞ്ഞിരപ്പറമ്പില്‍ ഹനീഷ് (വെള്ള ഹനീഷ്, 30) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ 2010ല്‍ ചെന്ത്രാപ്പിന്നിയിലുള്ള ധന്യജ്വല്ലറി ഉടമ തമ്പിയെ നാഗമാണിക്യം, റൈസ് പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു കൊലപെടുത്തിയിരുന്നു. ഇപ്പോള്‍ ഈ കേസ് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ വക്കീല്‍ ഫീസ് കൊടുക്കുന്നതിനായാണ് ഇവര്‍ ബ്ലാക്‌മെയ്ല്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.
പത്തു ലക്ഷം വക്കീല്‍ ഫീസ് കൊടുക്കുന്നതിനായാണ് ഇവര്‍ തട്ടിപ്പു നടത്താന്‍ തീരുമാനിച്ചത്. അന്‍പതു ലക്ഷം ചോദിച്ചാല്‍ പത്തുലക്ഷമെങ്കിലും വിലപേശി വ്യവസായിയില്‍ നിന്നും കൈക്കലാക്കാമെന്നായിരുന്നു ഉദ്ദേശം. വ്യവസായിയുടെ മകളുടെ കല്യാണക്കത്ത് കണ്ട രാജേഷാണ് ഇത് ആസൂത്രണം ചെയ്തത്.
കഴിഞ്ഞ 24നാണ് വ്യവസായിക്ക് ഫോണ്‍ സന്ദേശം കിട്ടിയത്. 25ന് വൈകിട്ട് ആവശ്യപ്പെട്ട 50 ലക്ഷം രൂപയുമായി മണ്ണുത്തി ബൈപ്പാസില്‍ എത്തണമെന്നും വരുന്ന വാഹനത്തില്‍ വ്യവസായിയും മകനും മാത്രമേ ഉണ്ടാകാന്‍ പാടുള്ളുവെന്നും മറ്റൊരാളെയും അറിയിക്കരുതെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വ്യവസായി ആഭ്യന്തരമന്ത്രിയ്ക്കു പരാതി നല്‍കുകയും, തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റേഞ്ച് ഐജി ഷേക്ക് ദര്‍വേഷ് സാഹിബിനു പരാതി നല്‍കുകയുമായിരുന്നു. ഇതനുസരിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി വിജയകുമാര്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
അന്വേഷണ സംഘത്തിന്റെ നിര്‍ദേശാനുസരണം വ്യവസായിയും മകനും ഒറു കാറിലും അന്വേഷണസംഘം പലവേഷങ്ങളില്‍ അവരെ പല വാഹനങ്ങളില്‍ പിന്തുടരുകയും ചെയ്തു. വ്യവസായിയുടെ വാഹനത്തില്‍ പണമെന്നു തോന്നുന്ന വിധത്തില്‍ കടലാസുകള്‍ നിറച്ച ഒരു ബാഗും തയാറാക്കിയിരുന്നു.
ഇവര്‍ മണ്ണുത്തി ബൈപ്പാസില്‍ എത്തിയപ്പോള്‍ പ്രതികള്‍ വ്യവസായിയോട് പട്ടിക്കാട് ഭാഗത്തേക്കു വാഹനവുമായി എത്തുന്നതിന് ഫോണിലൂടെ നിര്‍ദേശിച്ചു. വാഹനം പട്ടിക്കാട് എത്തിയപ്പോള്‍ വാഹനം നിര്‍ത്തുന്നതിനും മുടിക്കോട് ഭാഗത്തേക്ക് വാഹനവുമായി വരാന്‍ ഫോണിലൂടെ ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം ഇന്നോവ കാറിലെത്തിയ പ്രതികള്‍ വ്യവസായിയുടെ കാര്‍ നിരീക്ഷിച്ച് കടന്നു പോകുന്നതായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
നിരീക്ഷണം കഴിഞ്ഞ് വ്യവസായിയുടെ കൂടെ മകനല്ലാതെ മറ്റാരും ഇല്ലയെന്ന് ഉറപ്പാക്കി മടങ്ങിയ പ്രതികള്‍ കാര്‍ നിര്‍ത്തുകയും ഒരാള്‍ വ്യവസായിയുടെ കാറിനടുത്തേക്കു വരുന്നതിനിടെ അന്വേഷണ സംഘം വളയുകയായിരുന്നു.

Keywords: Video, Harassment, Case, Accused, Business, Blackmailing, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.