സെല്ലുലോയ്ഡ് കരുണാകരനെ മോശമായി ചിത്രീകരിച്ചിട്ടില്ല: കെ. മുരളീധരന്‍

 


തിരുവനന്തപുരം: കെ. കരുണാകരനെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദമായ സെല്ലുലോയ്ഡ് എന്ന ചിത്രം കെ.മുരളീധരന്‍ കണ്ടു. ചിത്രം കണ്ട കെ.മുരളീധരന്‍ ചിത്രത്തില്‍ വിമര്‍ശിക്കപ്പെടേണ്ടതായ ഒന്നും കാണുന്നില്ലെന്നും അതിനാല്‍ തന്നെ വിവാദം അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ ഒരു പക്ഷെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനോട് താനും യോജിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെല്ലുലോയ്ഡ് കരുണാകരനെ മോശമായി ചിത്രീകരിച്ചിട്ടില്ല: കെ. മുരളീധരന്‍
കെ.കരുണാകരനെ മോശമായി പരാമര്‍ശിച്ചു എന്നാരോപിച്ച് സെല്ലുലോയിഡിനെതിരെ മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഒരു സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി കരുണാകരനെ മോശമായി ചിത്രീകരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായ മോശമാക്കാനാകില്ലെന്നും മുരളി വിമര്‍ശിച്ചിരുന്നു.

കരുണാകരന്‍ സിനിമാ മേഖലയില്‍ ഒരിക്കലും സ്വന്തം അജണ്ട ഉറപ്പാക്കിയിരുന്നില്ല. കേരളത്തില്‍ ആദ്യമായി ഫിലിം സ്റ്റുഡിയോ കൊണ്ടുവന്നതും അവശകലാകാരന്‍മാര്‍ക്ക് പെന്‍ഷനേര്‍പ്പെടുത്തിയതും കരുണാകരനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ജെ.സി ഡാനിയേല്‍ നിര്‍മ്മിച്ച വിഗതകുമാരനെ ആദ്യ മലയാള സിനിമയായി അംഗീകരിക്കാന്‍ അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും അന്നത്തെ സാംസ്‌കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും വിമുഖത കാട്ടിയതായി സിനിമയില്‍ പറയുന്നുണ്ടെന്നായിരുന്നു ആരോപണം.

Keywords: Celluloid , Malayalam, Picture, K.Karunakaran, Polemic, Exhibition, Publicity, Cultural, Secretary, Malayattoor Ramakrishnan, K.Muraleedaran, Thiruvananthapuram, Criticism, Pension, Chief Minister, Entertainment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia