കെ മുരളീധരന്‍ എം എല്‍ എയുടെ സ്വര്‍ണമാലയും പണവും മോഷണം പോയി

 


തൃശൂര്‍: (www.kvartha.com 30.04.2014) തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ  കെ.മുരളീധരന്‍ എംഎല്‍എയുടെ സ്വര്‍ണമാലയും പണവും മോഷണം പോയി. കഴുത്തിലണിഞ്ഞിരുന്ന അഞ്ചു പവന്റെ മാലയും 5,000 രൂപയുമാണ് മോഷണം പോയത്. മുരളീധരന്റെ പരാതിയില്‍ റെയില്‍വേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

രപ്തിസാഗര്‍ എക്‌സ്പ്രസിലെ എ.സി കമ്പാര്‍ട്ട്‌മെന്റിലാണ്  മുരളീധരന്‍ യാത്ര ചെയ്തിരുന്നത്.
കെ മുരളീധരന്‍ എം എല്‍ എയുടെ സ്വര്‍ണമാലയും പണവും മോഷണം പോയി
ഉറങ്ങുന്നതിന് മുമ്പ്  മാലയും പഴ്‌സും കിടക്കയ്ക്ക് സമീപമുള്ള സ്റ്റാന്‍ഡില്‍ വെച്ചിരുന്നു. വണ്ടി ശാസ്താംകോട്ടയില്‍ എത്തിയപ്പോഴാണ് മാലയും പഴ്‌സും മോഷണം പോയ വിവരം അറിയുന്നതെന്നാണ് മുരളീധരന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

എസി കമ്പാര്‍ട്‌മെന്റിലാണ് മുരളീധരന്‍ യാത്ര ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ  പാന്‍ട്രി
ജീവനക്കാരല്ലാതെ മറ്റു യാത്രക്കാരാരും കമ്പാര്‍ട്‌മെന്റില്‍ കയറാനിടയില്ലെന്നാണ് പോലീസ് പറയുന്നത്.  റെയില്‍വെ പോലീസ് പാന്‍ട്രി ജീവനക്കാരെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
റസീനയുടെ മരണം, അന്വേഷണം പോലീസ് അട്ടിമറിക്കുന്നു ധര്‍ണയില്‍ പ്രതിഷേധമിരമ്പി

Keywords:  K.Muraleedaran, MLA, Theft, Police, Complaint, Case, Train, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia