Tourism | 'ഹോം സ്റ്റേ നടത്താൻ വരുന്നവർക്ക് സർകാർ അങ്ങോട്ട് പണം കൊടുക്കണം'; 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സർകാർ ഉദ്യോഗസ്ഥനിലൂടെ ടൂറിസത്തിന് സംഭവിച്ചത്! വിശദീകരിച്ച് മുരളി തുമ്മാരുകുടി; അടുത്ത വീട്ടിൽ കറന്റുണ്ടോയെന്നല്ല നോക്കേണ്ടതെന്ന് വിമർശനങ്ങളോട് പ്രതികരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഹോംസ്റ്റേ നടത്താനുള്ള അനുമതിക്ക് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. വളരെ നല്ല ശമ്പളം കൃത്യ സമയത്ത് കേരളത്തിലെ സർകാർ ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്നും എന്നിട്ടും ശീലിച്ചത് പാലിച്ച് കൊണ്ടിരിക്കയാണെന്നും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ വിമർശിച്ചു.

Tourism | 'ഹോം സ്റ്റേ നടത്താൻ വരുന്നവർക്ക് സർകാർ അങ്ങോട്ട് പണം കൊടുക്കണം'; 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സർകാർ ഉദ്യോഗസ്ഥനിലൂടെ ടൂറിസത്തിന് സംഭവിച്ചത്! വിശദീകരിച്ച് മുരളി തുമ്മാരുകുടി; അടുത്ത വീട്ടിൽ കറന്റുണ്ടോയെന്നല്ല നോക്കേണ്ടതെന്ന് വിമർശനങ്ങളോട് പ്രതികരണം

ഹോം സ്റ്റേ നടത്താൻ വരുന്നവർക്ക് സർകാർ അങ്ങോട്ട് പണം കൊടുക്കുകയാണ് വേണ്ടതെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഓരോ പഞ്ചായതിലും ചുരുങ്ങിയത് നൂറ് ഹോം സ്റ്റേ എങ്കിലും ഉണ്ടാക്കണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അപ്പോൾ തന്നെ ഒരു ലക്ഷം ഹോം സ്റ്റേ ആയി. പുതിയതായി ഹോം സ്റ്റേ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എന്തൊക്കെ സഹായങ്ങൾ ആണ് വേണ്ടതെന്ന് മനസിലാക്കി അത് പരിശീലനമോ, പണമോ, ഓൺലൈൻ പ്രസൻസോ ഒക്കെ കൊടുക്കുക എന്നതായിരിക്കണം ഉദ്യോഗസ്ഥരുടെ ജോലിയെന്നും അദ്ദേഹം കുറിച്ചു.

ഹോംസ്റ്റേ നടത്താൻ എത്ര മാത്രം പേപർ ജോലികൾ ഉണ്ടെന്ന് കേട്ടാൽ തന്നെ പകുതി ആളുകൾ അത് വേണ്ട എന്ന് വക്കും. എന്നിട്ടും അതിന് ഇറങ്ങി പുറപ്പെടുന്നവർക്ക് കാര്യങ്ങൾ വേഗത്തിൽ ചെയ്ത് കൊടുക്കുന്നില്ല എന്നത് പോകട്ടെ അവരോട് പണം മേടിക്കുന്നു എന്ന് വന്നാൽ എങ്ങനെയാണ് ആളുകൾ ഈ പ്രസ്ഥാനത്തിന് ഇറങ്ങി പുറപ്പെടുന്നതെന്നും മുരളി തുമ്മാരുകുടി ചോദിച്ചു.

പരമാവധി ഹോം സ്റ്റേ കൊണ്ടുവരുന്ന പഞ്ചായതിന് കൂടുതൽ ഇൻസെന്റീവ് കൊടുക്കണം. എന്നാൽ മാത്രമേ നാടിന്റെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ പറ്റൂ. എന്നാൽ മാത്രമേ സമ്പദ് വ്യവസ്ഥ വളരൂ.
എന്നാൽ മാത്രമേ ഇപ്പോൾ ജോലിയിൽ ഇരിക്കുന്നവർക്ക് പെൻഷൻ സമയത്തിന് കിട്ടൂ. അല്ലെങ്കിൽ സർകാർ പെൻഷനും ട്രാൻസ്‌പോർട് വകുപ്പിലെ പെൻഷൻ പോലെ ആകുമെന്നും അന്ന് ഒരാൾക്ക് പോലും സഹതാപം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Aster mims 04/11/2022


അടുത്ത വീട്ടിൽ കറണ്ടില്ലെങ്കിൽ?

തനിക്ക് നേരെ വരുന്ന വിമർശനങ്ങളോടും മുരളി തുമ്മാരുകുടി മറ്റൊരു പോസ്റ്റിൽ പ്രതികരിച്ചു. കേരളത്തിലെ വിവിധ വിഷയങ്ങളെ പറ്റി എഴുതുമ്പോൾ സ്ഥിരം കേൾക്കുന്ന ഒരു കമന്റ് ഉണ്ട്. 'ഇതൊന്നും കേരളത്തിലെ മാത്രം വിഷയമല്ല. മറ്റു സംസ്ഥാനങ്ങളിലും ഇതേ പ്രശ്നം ഉണ്ട്, ഒരു പക്ഷെ ഇതിൽ കൂടുതൽ ഉണ്ട്?'. മിക്കവാറും കാര്യങ്ങളിൽ ഇത് ശരിയാണ്. പക്ഷെ അതുകൊണ്ട് നമുക്കെന്ത് മാറ്റമെന്ന് അദ്ദേഹം ചോദിക്കുന്നു.

Tourism | 'ഹോം സ്റ്റേ നടത്താൻ വരുന്നവർക്ക് സർകാർ അങ്ങോട്ട് പണം കൊടുക്കണം'; 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സർകാർ ഉദ്യോഗസ്ഥനിലൂടെ ടൂറിസത്തിന് സംഭവിച്ചത്! വിശദീകരിച്ച് മുരളി തുമ്മാരുകുടി; അടുത്ത വീട്ടിൽ കറന്റുണ്ടോയെന്നല്ല നോക്കേണ്ടതെന്ന് വിമർശനങ്ങളോട് പ്രതികരണം

'എൻ്റെ വളരെ അടുത്ത ഒരു സുഹൃത്ത് നൈജീരിയയിലെ ബിഷപ് ആണ്. അദ്ദേഹം പറയുന്ന ഒരു കാര്യം ഉണ്ട്. നമ്മുടെ വിരലിലെ നഖം പോയി വിഷമിച്ചിരിക്കുമ്പോൾ അടുത്ത ബെഡിൽ കിടക്കുന്ന ആളുടെ കൈ അറ്റുപോയതാണ് എന്നറിഞ്ഞിട്ട് നമുക്കെന്ത് കാര്യം? നമ്മുടെ നഖം ശരിയാക്കാനുള്ള ചികിത്സയാണ് നമ്മൾ ചെയ്യേണ്ടത്, അല്ലാതെ 'ഓ മറ്റേ ആളുടെ കൈ പോയതാണല്ലോ' എന്ന് കരുതി വെറുതെ ഇരിക്കുകയോ വീട്ടിൽ പോവുകയോ അല്ലെന്നും അദ്ദേഹം കുറിച്ചു.

 

Muralee Thummarukudy, Facebook, Malayalam News, Corruption. Govt. Jobs, Official, Tourism, Reaction, Muralee Thummarukudy's facebook post about tourism.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia