ഏഷ്യാനെറ്റിലെ 'മുന്‍ഷി' മുസ്ലിം ലീഗില്‍

 


ADVERTISEMENT

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലില്‍ മുന്‍ഷി കാഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എ.വി.കെ മൂസത് മുസ്ലിം ലീഗില്‍ ചേര്‍ന്നു. തിങ്കളാഴ്ച തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

താന്‍ മുസ്‌ലിം ലീഗില്‍ ചേരാനുണ്ടായ കാരണങ്ങള്‍ അദ്ദേഹം സമ്മേളനത്തില്‍ വിശദീകരിച്ചു. ചങ്കൂറ്റമുള്ള നേതാക്കളാല്‍ സമ്പന്നമാണ് മുസ്ലിം ലീഗെന്നും പാണക്കാട് തങ്ങളെന്ന് കേട്ടാല്‍ അത് ഏതുകാലത്തെ തങ്ങളായാലും എന്നും നേതാവായിരിക്കുമെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മൂസത് പറഞ്ഞു.
ഏഷ്യാനെറ്റിലെ 'മുന്‍ഷി' മുസ്ലിം ലീഗില്‍

വ്യവസായ മന്ത്രിയായി പറയാന്‍ ഒരു പേരേ മൂസതിന്റെ നാവിലുള്ളൂ അത് പി.കെ കുഞ്ഞാലിക്കുട്ടി മാത്രം. ഇന്ത്യകണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായി മൂസത് കാണുന്നത് സി.എച്ച് മുഹമ്മദ് കോയയെയാണ്. മുന്‍ഷി മരണം വരെ മുസ്‌ലിം ലീഗുകാരനായിരിക്കും എന്ന് പ്രതിജ്ഞ ചെയ്തപ്പോള്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.


Keywords: Kerala, Thiruvananthapuram, Munshi, Muslim League, Member, AVK Moosath, Asianet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia