Negligence | പെട്രോള്‍ അടിച്ച ശേഷം അശ്രദ്ധമായി വാഹനം അമിത വേഗത്തില്‍ മുന്നോട്ടെടുത്തു'; ജീപിടിച്ച് പമ്പ് ജീവനക്കാരന് പരുക്ക്
Aug 18, 2023, 16:23 IST
മൂന്നാര്‍: (www.kvartha.com) പെട്രോള്‍ അടിച്ച ശേഷം അശ്രദ്ധമായി അമിത വേഗത്തില്‍ മുന്നോട്ടെടുത്ത വാഹനമിടിച്ച് പമ്പ് ജീവനക്കാരന് പരുക്കേറ്റതായി പരാതി. കെഎസ്ആര്‍ടിസി പമ്പിലെ ജീവനക്കാരനായ നടയാര്‍ സ്വദേശി ജഗനാണ് പരുക്കേറ്റത്. ഇയാളെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെയാണ് സംഭവം നടന്നത്. പെട്രോള്‍ അടിച്ച ശേഷം ജീപ് ഡ്രൈവര്‍ അശ്രദ്ധമായി വാഹനം അമിത വേഗത്തില്‍ മുന്നോട്ട് എടുക്കുകയും ജീവനക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെറിച്ച് വീണ ജീവനക്കാരന്റെ ഒരു പല്ല് പൊഴിഞ്ഞുപോവുകയും ചുണ്ടിന് പരുക്കേല്‍ക്കുകയും ചെയ്തു.
ഭൂഭേദഗതി ബിലുമായി ബന്ധപ്പെട്ട ജില്ലയില്‍ ഹര്‍താല്‍ ആയതിനാല്‍ പഴയ മൂന്നാറിലെ കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള പെട്രോള്‍ പമ്പ് മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ പമ്പില്‍ രാവിലെ മുതല്‍ നല്ല തിരക്കുണ്ടായിരുന്നു. വിനോദസഞ്ചാരികളെയും അത്യാവശ്യ കാര്യങ്ങള്‍ക്കായി തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങളും ഇവിടെയെത്തിയാണ് ഇന്ധനം നിറച്ചത്. ഇത്തരത്തില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ ജീപാണ് പമ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയത്.
വിനോദസഞ്ചാരികളുമായി സംഭാഷണത്തില്‍ ഏര്‍പെട്ട ജീപ് ഡ്രൈവര്‍ മുന്‍വശത്ത് ജീവനക്കാരന്‍ നില്‍ക്കുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് ആരോപണം. ജീവനക്കാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. നിലവില്‍ പൊലീസ് കേസൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Keywords: News, Kerala, Kerala-News, News-Malayalam, Regional-News, Munnar, Negligence, Petrol Pump, Employee, Injured, Fueled Vehicle, Munnar: Petrol pump employee injured after fueled vehicle hit negligently.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.