SWISS-TOWER 24/07/2023

മൂന്നാര്‍ സ്ത്രീ മുന്നേറ്റം ഇനി പെണ്‍കള്‍ ഒരുമൈ; തല്‍ക്കാലം ട്രേഡ് യൂനിയനാകില്ല

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 21/09/2015) രാജ്യത്തെ വിസ്മയിപ്പിച്ച മൂന്നാറിലെ സ്ത്രീ മുന്നേറ്റം ഇനി പെണ്‍കള്‍ ഒരുമൈ. തല്‍ക്കാലം ട്രേഡ് യൂനിയന് പകരം തൊഴിലാളി കൂട്ടായ്മയായി നിലകൊളളും. 26ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിക്ക് ശേഷം ട്രേഡ് യൂനിയനാക്കുന്ന കാര്യം ആലോചിക്കും. ഇന്നലെ മൂന്നാര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ 350 സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്ത യോഗത്തിലാണ് പെണ്‍കള്‍ ഒരുമൈ പിറവി കൊണ്ടത്. മൂന്നാര്‍ പ്രക്ഷോഭ നേതാക്കളായ ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉദ്ഘാടകനോ അധ്യക്ഷനോ ഇല്ലാതെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്ഥമായ ഒത്തുചേരലിലാണ് സംഘടന രൂപീകരിച്ചത്.

ട്രേഡ് യൂനിയനുകളെ പൂര്‍ണമായി തളളിപറയാതിരുന്ന യോഗം യൂനിയനുകള്‍ തെറ്റുതിരുത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 500 രൂപ ദിവസക്കൂലി എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. ഓരോ തോട്ടം ഡിവിഷനിലും ആറു പേരടങ്ങുന്ന സമിതി രൂപീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുക. കണ്ണന്‍ ദേവന്‍ കമ്പനിയിലെ 12 ഡിവിഷനുകളില്‍ 90 ശതമാനത്തിലും സമിതി രൂപികരിച്ചുകഴിഞ്ഞു. ഡിവിഷന്‍ സമിതികള്‍ രൂപികരിച്ചതിന് ശേഷം സംഘടനാ ഭാരവാഹികളെ കണ്ടെത്തും.

26ന് നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ പെണ്‍കള്‍ ഒരുമയുടെ അഞ്ച് പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നതാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. എസ്റ്റേറ്റില്‍ തൊഴിലാളികളും മാനേജുമെന്റും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ചര്‍ച്ചയില്‍ പെണ്‍കള്‍ ഒരുമയെ കൂടി ഭാഗഭാക്കാക്കുക, പ്രവൃത്തി പരിചയം അനുസരിച്ച് വേതനം നല്‍കുക, അടിസ്ഥാന കൂലിക്കുളള അളവായ 21 കിലോക്ക് ശേഷം നുളളുന്ന കൊളുന്തിന് നിലവിലുളള സ്ലാബ് സമ്പ്രദായത്തിന് പകരം കിലോഗ്രാമിന് ഒരേ നിരക്കില്‍ കൂലി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ഇന്നലെ ഐ.എന്‍.ടി.യു.സിയുടെ തോട്ടം തോഴിലാളി സംഘടനയായ സൗത്ത് ഇന്‍ഡ്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, എ.ഐ.ടി.യു.സി തോട്ടം തൊഴിലാളി യൂണിയന്‍ എന്നിവയുടെ പൊതുയോഗവും നടന്നു. നല്ലതണ്ണി സൊസൈറ്റി ഹാളില്‍ ചേര്‍ന്ന എ.എന്‍.ടി.യു.സി യൂണിയന്‍ യോഗം എ.കെ മണി പ്രസിഡന്റായി തുടരണമെന്ന് തീരുമാനിച്ചു. നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താനും തൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനും തീരുമാനമായി.

ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പങ്കെടുത്ത് തോട്ടം തൊഴിലാളി സംഘടനയായ ദേവികുളം എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ യോഗം യൂനിയന്‍ ഹാളില്‍ ചേര്‍ന്നു. സി .ഐ. ടി. യു ഡിവിഷന്‍ തലങ്ങളിലാണ് ജനറല്‍ബോഡി യോഗങ്ങള്‍ ചേര്‍ന്നത്. സ്ത്രീകളെ കൂടുതല്‍ നേതൃതലത്തിലേക്ക് കൊണ്ടവരാന്‍ എല്ലാ യൂനിയനുകളിലും ധാരണയായി.
മൂന്നാര്‍ സ്ത്രീ മുന്നേറ്റം ഇനി പെണ്‍കള്‍ ഒരുമൈ; തല്‍ക്കാലം ട്രേഡ് യൂനിയനാകില്ല

മൂന്നാര്‍ സ്ത്രീ മുന്നേറ്റം ഇനി പെണ്‍കള്‍ ഒരുമൈ; തല്‍ക്കാലം ട്രേഡ് യൂനിയനാകില്ല

Keywords: Idukki, Kerala, Penkal Orumai,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia