Accident | 'അപകട മുന്നറിയിപ്പോ റിഫ്‌ലക്ടറുകളോ ഉണ്ടായിരുന്നില്ല'; കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഗര്‍ഭിണിക്ക് പരുക്ക്

 


ADVERTISEMENT



മൂന്നാര്‍: (www.kvartha.com) കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഗര്‍ഭിണിക്കും ഭര്‍ത്താവിനും പരുക്കേറ്റു. മൂന്നാര്‍ ടൗണിലെ സെന്‍ട്രല്‍ കവലയിലാണ് അപകടം നടന്നത്. കോയമ്പതൂര്‍ മാടപ്പുറം സ്വദേശി പി അനീഷ് (29), ഭാര്യ രാജേശ്വരി (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

വ്യാഴാഴ്ച രാത്രി 11നാണ് അപകടമുണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് പുറത്തെടുത്തത്. പരുക്കേറ്റ ദമ്പതികളെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster_MIMS

മൂന്നാര്‍ സന്ദര്‍ശനത്തിനായി കോയമ്പതൂരില്‍നിന്ന് വരുന്നതിനിടയില്‍ സെന്‍ട്രല്‍ കവലയിലെ ഡിവൈഡറിലിടിച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞത്. 

Accident | 'അപകട മുന്നറിയിപ്പോ റിഫ്‌ലക്ടറുകളോ ഉണ്ടായിരുന്നില്ല'; കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഗര്‍ഭിണിക്ക് പരുക്ക്


അപകട മുന്നറിയിപ്പ് ഫലകങ്ങളോ, റിഫ്‌ലക്ടറുകളോ ഇല്ലാത്തതിനാല്‍ മറയൂര്‍ ഭാഗത്തുനിന്ന് രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങള്‍ സെന്‍ട്രല്‍ കവലയിലെ ഡിവൈഡറിലിടിച്ച് മറിയുന്നത് പതിവാണെന്ന് പരിസരവാസികള്‍ അറിയിച്ചു. ആറുമാസത്തിനിടെ 25 അപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിച്ചത്.

Keywords:  News, Kerala, State, Munnar, Injured, Pregnant Woman, Accident, Accidental Death, hospital, Munnar: No hazard warning or reflectors, Pregnant woman injured by car divider 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia