മൂന്നാര്‍ മോഡല്‍ വ്യാപിക്കുന്നു; ചിന്നക്കനാലിലും സ്ത്രീ തൊഴിലാളി സമരം

 


ഇടുക്കി: (www.kvartha.com 16.09.2015) മൂന്നാറില്‍ പൊട്ടിപ്പുറപ്പെട്ട സ്ത്രീ തൊഴിലാളി സമരം മറ്റ് തോട്ടം മേഖലകളിലേയ്ക്കും വ്യാപിക്കുന്നു. ബോണസിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള മൂന്നാറിലെ സമരം വിജയം കണ്ട സാഹചര്യത്തിലാണ് മറ്റിടങ്ങളിലും തൊഴിലാളി സമരങ്ങള്‍ വ്യാപകമാകുന്നത്. ഇതിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ചിന്നക്കനാല്‍ എച്ച്.എം.എല്‍ കമ്പനിയില്‍ തൊഴിലാളി സമരം ആരംഭിച്ചു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് ഐക്യ ട്രേഡ് യൂണിയന്റെ ആഹ്വാന പ്രകാരം സമരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. 20 ശതമാനം ബോണസ്, ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആശുപത്രി സൗകര്യവും ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഐക്യ ട്രേഡ് യൂണിയന്‍ മുന്നോട്ട് വയ്ക്കുന്നത്. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകളാണ് സംയുക്തമായി സമരരംഗത്തെത്തിയിരിക്കുന്നത്.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമരരംഗത്ത് എത്തിയപ്പോഴും ബി.എം.എസ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണുയര്‍ത്തിയത്. ശക്തമായ സമരത്തിന് തുടക്കം കുറിക്കാന്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ യോഗം പൂപ്പാറയില്‍ നടന്നു.

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ പാത സ്വീകരിച്ച് ശക്തമായ സമരത്തില്‍ നിലയുറപ്പിക്കുവാനാണ് യോഗം തീരുമാനിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി.ടി മുരുകന്‍, സതീഷ് ബാബു, എന്‍.ആര്‍ ജയന്‍, എസ്. വനരാജ്, പി. എസ് വില്യം, എം. ഹരിചന്ദ്രന്‍, ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മൂന്നാര്‍ മോഡല്‍ വ്യാപിക്കുന്നു; ചിന്നക്കനാലിലും സ്ത്രീ തൊഴിലാളി സമരം

Also Read:
ചാരായ കേസില്‍ വൃദ്ധക്ക് ഒരു വര്‍ഷം കഠിന തടവ്
Keywords:  Munnar model spills; Woman worker strike Chinnakkanal, Idukki, Salary, Hospital, Treatment, Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia