കോവിഡ് പടർത്തിയ ഭീതിയിൽ വിൽപന കുറഞ്ഞു: അതിജീവനത്തിന്റെ വഴി തേടി മുൻമുനിയൂർ കുടകൾ
Apr 29, 2021, 16:00 IST
കൊട്ടാരക്കര: (www.kvartha.com 29.04.2021) കോവിഡ് പടർത്തിയ ഭീതിയിൽ വിൽപന കുറഞ്ഞു. അതിജീവനത്തിന്റെ വഴികൾ തേടുകയാണ് ഉമ്മന്നൂരിന്റെ സ്വന്തം കുടകൾ. തദ്ദേശ സ്ഥാപനങ്ങൾ തണലായെങ്കിലേ ഇനി മുൻമുനിയൂർ ബ്രാൻഡ് കുടകൾക്ക് വിപണി സ്വന്തമാക്കാൻ കഴിയു.
വിലയന്തൂരിലെ അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്നു തയാറാക്കിയ ഉമ്മന്നൂരിന്റെ സ്വന്തം ബ്രാൻഡ് കുടകൾ ആണ് മുൻമുനിയൂർ. മുഖ്യമന്ത്രി ആയിരിക്കെ 2015ൽ വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന വേദിയിൽ ലഭിച്ച കുട പിന്നീട് അദ്ദേഹം തന്റെ യാത്രകളിൽ കൂട്ടി.
വിലയന്തൂരിലെ അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്നു തയാറാക്കിയ ഉമ്മന്നൂരിന്റെ സ്വന്തം ബ്രാൻഡ് കുടകൾ ആണ് മുൻമുനിയൂർ. മുഖ്യമന്ത്രി ആയിരിക്കെ 2015ൽ വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന വേദിയിൽ ലഭിച്ച കുട പിന്നീട് അദ്ദേഹം തന്റെ യാത്രകളിൽ കൂട്ടി.
ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും വേണ്ടിയും അദ്ദേഹം കുട വാങ്ങി. കോൺഗ്രസ് നേതാവ് സോണിയഗാന്ധിയും ഉമ്മന്നൂർ കുട സ്വന്തമാക്കിയിരുന്നു. പൂർണമായും കൈത്തുന്നലിൽ മനോഹര വർണങ്ങളിലും ഡിസൈനുകളിലുമാണു മുൻമുനിയൂർ കുടകളുടെ നിർമാണം. 35 തുന്നലുകളാണുള്ളത്. കുട്ടികളുടെ ഡിസൈൻ കുടകൾ മുതൽ കാലൻകുടകൾ വരെ നിർമിക്കുന്നുണ്ട്. അയ്യായിരത്തിലേറെ കുടകൾ വിറ്റഴിഞ്ഞു. എന്നാൽ കോവിഡ് മഹാമാരി കച്ചവടം ആകെ തകിടംമറിച്ചു. ഗുണമേൻമയുള്ള നിർമാണ സാമഗ്രികൾ ലഭിക്കുന്നതിലും കാലതാമസം നേരിട്ടു. ഇതോടെ ഉൽപാദനം നിലച്ചു. എങ്കിലും വീണ്ടും പ്രതീക്ഷയിലാണു സംഘാടകർ. സാമ്പത്തിക സഹായം ലഭിച്ചാൽ മുൻമുനിയൂർ വീണ്ടും ആകാശത്തോളം നിവരുമെന്നാണു സംഘാടകർ പറയുന്നത്.
ഉമ്മന്നൂരിന്റെ പഴയ പേരാണു മുൻമുനിയൂർ. മൂന്ന് മുനിമാരുമായി ബന്ധമുള്ള സ്ഥലനാമം. ശിവ ആക്ടിവിറ്റി ഗ്രൂപാണ് കുടകൾ നിർമിക്കുന്നത്.
Keywords: News, COVID-
19, Kerala, State, Top-Headlines, Corona, Kollam, Munmuniyur umbrellas in trouble due to low sales and covid pandemic.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.