കാഞ്ഞങ്ങാട്: (www.kvartha.com 30.04.2014) കാഞ്ഞങ്ങാട്ടെ വിവാദമായ പുതിയ ഫോര്‍ സ്റ്റാര്‍ ബാറിന്റെ അനുമതി നഗരസഭ റദ്ദാക്കി. ഇത് സംബന്ധിച്ചുള്ള വിയോജന കുറിപ്പ് നഗരസഭ സര്‍ക്കാരിന് അയച്ച് കൊടുത്തു. സംസ്ഥാനത്ത് 418 ബാറുകളുടെ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം തര്‍ക്കങ്ങള്‍ക്കിടയാക്കിയ സാഹചര്യം നിലനല്‍ക്കുമ്പോഴാണ് പുതിയ ബാറിന് കാഞ്ഞങ്ങാട് നഗരസഭ കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അനുമതി നല്‍കിയത്.
മുസ്ലീം ലീഗും കോണ്‍ഗ്രസും ചോര്‍ന്ന് ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ പുതിയ ബാറിന് അനുമതി നല്‍കിയത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ബാറിന് അനുമതി നല്‍കിയതിനെ കുറിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ മജീദ് നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഹസീന താജുദ്ദീനോട് വിശദീകരണം ആവശ്യപ്പെടുകയും മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന് കൂടി ഭരണ പങ്കാളിത്തമുള്ള കാഞ്ഞങ്ങാട് നഗരസഭ പുതിയ ബാറിന് അനുമതി നല്‍കിയത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഗൗരവമായി എടുക്കുകയും കാസര്‍കോട് ഡി.സി.സി. യോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണ കക്ഷിയില്‍ പെട്ട യുവജന സംഘടനയായ മുസ്ലീം യൂത്ത് ലീഗും, യൂത്ത് കോണ്‍ഗ്രസും ബാറിന് അനുമതി നല്‍കിയതിനെതിരെ പരസ്യമായി രംഗത്ത് വരികയും യൂത്ത് ലീഗ് നഗര സഭയ്‌ക്കെതിരെ നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. യു.ഡി.എഫിന് അകത്ത് നിന്നും പുറത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവാദ ബാറിന്റെ അനുമതി റദ്ദാക്കാന്‍ നഗരസഭ നിര്‍ബന്ധിതരായത്.
മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയും ഇതുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം ചേര്‍ന്നുരുന്നു. കാസര്‍കോട് ഡി.സി.സി യും ബാറിന് അനുമതി നല്‍കിയ നടപടി റദ്ദാക്കണമെന്ന് നഗരസഭയിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Keywords: Kanhangad, kasaragod, Municipality, kasaragod, Kerala, Muslim, Muslim-League, K.P.A.Majeed, Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.