മന്ത്രിസഭ പുന:സംഘടിപ്പിച്ചാല്‍ മുനീറും തെറിക്കും; ക്രമക്കേടുകള്‍ പുറത്തുവരും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.06.2014)  ഉമ്മന്‍ ചാണ്ടി മന്ത്രിസഭ പുന:സംഘടിപ്പിച്ചാല്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കും മാറ്റമുണ്ടായേക്കും. സാമൂഹ്യനീതി-പഞ്ചായത്ത് മന്ത്രി എം.കെ. മുനീറിനായിരിക്കും കസേര പോവുക. പകരം ടി.എ. അഹമ്മദ് കബീറിനെയോ അബ്ദുസ്സമദ് സമദാനിയെയോ മന്ത്രിയാക്കും എന്നാണു സൂചന.

എന്നാല്‍ ഇത് മറികടക്കാന്‍ മുനീര്‍ മുന്നേകൂട്ടി ശ്രമം തുടങ്ങി. മന്ത്രിസഭാ രൂപീകരണ സമയത്ത് മുനീറിനെ ഒഴിവാക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കം പൊളിക്കാന്‍ മുനീറിനു കൂട്ടുനിന്ന ഇ. അഹമ്മദ് ഇപ്പോള്‍ മുനീറുമായി നല്ല ബന്ധത്തിലല്ല. അതുകൊണ്ട് സ്ഥാനം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള വേറേ വഴികള്‍ തേടുകയാണ് അദ്ദേഹം. പാര്‍ട്ടിക്കുള്ളില്‍ മുനീറിനെ പിന്തുണയ്ക്കുന്ന ഒരു നേതാവുപോലും ഇപ്പോഴില്ല.

എന്നാല്‍ പാര്‍ട്ടിക്കുപുറത്ത് സാംസ്‌കാരിക, മാധ്യമ രംഗങ്ങളില്‍ പ്രതിഛായയുള്ള നേതാവായതിനാല്‍ അതു മുതലെടുക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, സ്വന്തം വകുപ്പിനു കീഴിലെ പല പദ്ധതികളിലും മുനീര്‍ അഴിമതി സാധ്യതകള്‍ കെണ്ടത്തുന്നുവെന്നു സംശയമുള്ള തലസ്ഥാനത്തെ ഒരുസംഘം മാധ്യമ പ്രവര്‍ത്തകര്‍ അത് പുറത്തുകൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്്. മന്ത്രിപ്പണി പോയാല്‍ കഴിഞ്ഞ മൂന്നുവര്‍ഷം സാമൂഹ്യനീതി, പഞ്ചായത്ത് വകുപ്പുകളില്‍ നടന്ന പല ഇടപാടുകള്‍ക്കും പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരും എന്നാണ് മുനീറിന്റെയും സംഘത്തിന്റെയും ആശങ്ക. എങ്ങനെയും മന്ത്രിസ്ഥാനം നിലനിര്‍ത്താനും ഈ സര്‍ക്കാരിന്റെ കാലത്ത് ഈ വകുപ്പുകളില്‍ ലീഗില്‍ നിന്ന് മറ്റൊരു മന്ത്രി വരാതിരിക്കാനും ശ്രമിക്കുന്നത് ഇതുകൂടി കണക്കിലെടുത്താണ്.

കോണ്‍ഗ്രസിലെ ചില മന്ത്രിമാരെ മാറ്റി പുതിയവരെ കൊണ്ടുവരാനും കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുമാണ് മുഖ്യമന്ത്രി പുന:സംഘടന നടത്താന്‍ ഉദ്ദേശിക്കുന്നത്. അക്കൂട്ടത്തില്‍ ആര്‍എസ്പി മന്ത്രിയെ അവരും മാറ്റുമെന്ന സൂചന കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് മുനീറിനെ മാറ്റാന്‍ ലീഗ് നേതൃത്വവും ആലോചിക്കുന്നത്.

കുഞ്ഞാലിക്കുട്ടി, മുനീര്‍, വി.കെ. ഇബ്രാഹീം കുഞ്ഞ്, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവരാണ് ലീഗ് മന്ത്രിമാര്‍. വ്യവസായം, ഐടി, സാമൂഹ്യനീതി, പഞ്ചായത്ത്, പൊതുമരാമത്ത്, വിദ്യാഭ്യാസം, നഗരവികസനം എന്നീവകുപ്പുകളാണ് ലീഗ് ഭരിക്കുന്നത്. തന്നെ പുറത്താക്കിയാല്‍ മറ്റു മന്ത്രിമാരുടെ വകുപ്പുകളിലെയും ക്രമക്കേടുകള്‍ പുറത്തുവരുമെന്ന് മുനീര്‍ ഭീഷണിപ്പെടുത്തിയതായി സൂചനയുണ്ട്. എന്നാല്‍ ഇപ്പോള്‍തന്നെ നിരവധി വിജിലന്‍സ് കേസുകള്‍ നേരിടുന്ന മുനീറിന് കേസുകളും കോടതിയും ഒഴിഞ്ഞ നേരമുണ്ടാകില്ലെന്നാണത്രെ കുഞ്ഞാലുക്കുട്ടി തിരിച്ചടിച്ചത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന മുനീര്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കേസുകള്‍ ഉള്ളത്. സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും വിജിലന്‍സ് കേസായി മാറിയിരുന്നു.
മന്ത്രിസഭ പുന:സംഘടിപ്പിച്ചാല്‍ മുനീറും തെറിക്കും; ക്രമക്കേടുകള്‍ പുറത്തുവരും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Oommen Chandy, Goverment, Minister, M.K.Muneer, Kerala, Muslim-League, P.K Kunjalikutty, Muneer on his way out of ministry.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia