Relief | മുണ്ടക്കൈ -ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമെന്ന് കേന്ദ്രസര്‍ക്കാര്‍; 120 കോടി കൂടി ചെലവഴിക്കാന്‍ അനുമതി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കേന്ദ്രം 120 കോടി രൂപ അധികമായി അനുവദിച്ചു.
● പുനരധിവാസത്തില്‍ വിവാദം.
● ആക്ഷേപങ്ങള്‍ അമിക്കസ് ക്യൂറിയെ അറിയിക്കണമെന്ന് കോടതി.
വയനാട്: (KVARTHA) മുണ്ടക്കൈ -ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമെന്ന് കേന്ദ്രസര്‍ക്കാര്‍. അതിനാല്‍ എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയെന്നും സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനത്തിന് 120 കോടി കൂടി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തം ഗുരുതര സ്വഭാവമുള്ളതാണെന്ന് മന്ത്രിതല സമിതി വിലയിരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം അവസാനത്തോടെ കേരളത്തെയും അറിയിച്ചിരുന്നു. ദുരന്തനിവാരണത്തിന് പണം കണ്ടെത്തേണ്ടതിന് എസ്ഡിആര്‍എഫില്‍ നിന്നാണെന്നും കേന്ദ്രവിഹിതം മുഴുവനായി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ആഭ്യന്തര സെക്രട്ടറി രാജേഷ് ഗുപ്ത സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനെ അറിയിച്ചത്.
അതേസമയം, ദുരന്തബാധിതരെ കേള്‍ക്കാതെ സംസ്ഥാനം പുനരധിവാസം തീരുമാനിച്ചെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ ഇത്തരം ആക്ഷേപങ്ങള്‍ അമിക്കസ് ക്യൂറിയെ അറിയിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
അതിനിടെ, ഉരുള്‍പൊട്ടല്‍ പ്രദേശത്തെ ഗോ, നോ ഗോ സോണ്‍ മേഖലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അതിര്‍ത്തി നിര്‍ണയം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലാണ് അതിര്‍ത്തി നിര്‍ണയം നടത്തിയത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലായി 123 സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തലിന്റെ ഭാഗമായി സര്‍വേ കല്ലിട്ടത്.
#mundakayamlandslide #kerala #disaster #relief #rehabilitation #india