Demand | മുനമ്പം വഖഫ് ഭൂമി വിഷയം: ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി


● കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പം
● പ്രസ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നത് കോടിക്കണക്കിന് രൂപ മുടക്കി
● അതവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റൂ
● ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുത്
കൊച്ചി: (KVARTHA) മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സത്യാഗ്രഹം നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് 'തീറ്റ കിട്ടുന്ന' കാര്യത്തില്‍ മാത്രമാണ് താല്‍പര്യമെന്ന ആക്ഷേപവും സുരേഷ് ഗോപി ഉന്നയിച്ചു. കോടിക്കണക്കിന് രൂപ മുടക്കിയാണ് ആ പ്രസ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നത്. അതവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സുരേഷ് ഗോപി സമരക്കാരോട് പറഞ്ഞത്:
നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണം. പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണം. അവരോട് രാജിവെച്ച് പോകാന്‍ പറയണം. ആ സമരമാണ് നടക്കേണ്ടത്. ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുത്. താനൊരു രാഷ്ട്രീയ ചായ്വും വെച്ചല്ല ഇത് പറയുന്നതെന്നും - കേന്ദ്രമന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞദിവസം സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തിരുന്നു. ആംബുലന്‍സിലല്ല വന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞതെങ്കിലും ഇതിന്റെ ദൃശ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ 'മൂവ് ഔട്ട്' എന്നായിരുന്നു പ്രതികരണം.
#MunambamProtest #WakfLand #SureshGopi #KeralaNews #PoliticalNews #CentralSupport