Boat Accident | മുനമ്പത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ 4 മീന്‍പിടുത്ത തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) മുനമ്പത്ത് വള്ളം മുങ്ങി കടലില്‍ കാണാതായ നാല് മീന്‍പിടുത്ത തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച രാത്രി വള്ളം മുങ്ങി ഏഴു പേരെയാണ് കാണാതായത്. തിരച്ചിലില്‍ മൂന്ന് പേരെ കണ്ടെത്തി, ഇവരെ പുലര്‍ചെ ഫോര്‍ട്‌കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022
മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനന്‍, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു (42), മണിയന്‍ (54), ആലപ്പുഴ സ്വദേശി ആനന്ദന്‍ (52) എന്നിവര്‍ രക്ഷപ്പെട്ടു. 'സമൃദ്ധി' എന്ന മീന്‍പിടുത്ത വള്ളത്തില്‍നിന്ന് മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്തുനിന്ന് പോയ 'നന്മ' എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്.

വൈകിട്ട് 5ന് നടന്ന അപകടത്തിന്റെ വിവരം രാത്രി ഒന്‍പതോടെയാണ് പുറത്തറിഞ്ഞത്. രാത്രി 8 മണിയോടെ അപകടസ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു മീന്‍പിടുത്ത ബോടിലെ തൊഴിലാളികളാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. മുനമ്പത്തുനിന്ന് 10 നോടികല്‍ മൈല്‍ അകലെയായിരുന്നു അപകടം. വള്ളത്തിലേക്ക് വെള്ളം ഇരച്ചുകയറിയാണ് അപകടമെന്നും നാലര മണിക്കൂറിലേറെയാണ് കടലില്‍ കിടന്നതെന്നും രക്ഷപ്പെട്ട മീന്‍പിടുത്ത തൊഴിലാളി പറഞ്ഞു.

വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍നിന്ന് മറൈന്‍ ആംബുലന്‍സുമായി ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും അഴീക്കോട് കോസ്റ്റല്‍ പൊലീസുമാണ് തിരച്ചില്‍ നടത്തുന്നത്. മീന്‍പിടുത്ത തൊഴിലാളികളും തിരച്ചിലില്‍ പങ്കുചേര്‍ന്നു.

Boat Accident | മുനമ്പത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ 4 മീന്‍പിടുത്ത തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു
 

Keywords: News, Kerala, Kerala-News, Accident-News, Regional-News, Boat Accident, Munambam News, Kochi News, Fishermen, Search Continues, Missing, Rescued, Sea, Munambam boat accident: Search for four fishermen continues.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia