Bomb Threat | നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി; തൃശൂര്‍ സ്വദേശിയായ യുവതിയെ പൊലീസിന് കൈമാറി
Aug 1, 2023, 10:41 IST
കൊച്ചി: (www.kvartha.com) നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ യുവതി പൊലീസ് പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനം പുറപ്പെടാനും വൈകി.
ഉദ്യോഗസ്ഥര്‍ പറയുന്നത്: കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനയ്ക്കിടെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ജീവനക്കാര്‍ ചോദിച്ചതിന് ബോംബാണെന്ന് യുവതി മറുപടി പറയുകയായിരുന്നു.
തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തില്‍ വീണ്ടും പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി.
Keywords: News, Kerala, Kerala-New, Kochi-News, Mumbai, Fake, Bomb Threat, Flight Delayed, Nedumbassery, Mumbai: Fake Bomb Threat Delays Flight from Nedumbassery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.