മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം

 


തിരുവനന്തപുരം: (www.kvartha.com 25.11.2016) സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗമായി പ്രമുഖ മത പ്രഭാഷകന്‍ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയെ നിയമിച്ചു. ജസ്റ്റിസ് എ ശിവരാജന്‍ അധ്യക്ഷനായ കമ്മീഷനില്‍ ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള നോമിനിയായാണ് മുള്ളൂര്‍ക്കരയെ മന്ത്രിസഭായോഗം നിയമിച്ചത്.

മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി വി എസ് സര്‍ക്കാറിന്റെ കാലത്ത് പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗമായിരുന്നു. ഏഴ് വര്‍ഷം ആ പദവി വഹിച്ചിരുന്ന അദ്ദേഹത്തെ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് മാറ്റി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ കമ്മീഷന്‍ അംഗമാക്കി. എന്നാല്‍ കെ പി എ മജീദ് ചുമതലയേറ്റെടുത്തിരുന്നില്ല.

മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം


Keywords: Thiruvananthapuram, Kerala, LDF, Government, Cabinet, Sunni, Mullorkara Mohammadali  Saqafi, State Backward Classes Commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia