142 അടിയിലും ബലക്ഷയമില്ലെന്ന് മേല്‍നോട്ട സമിതി: കേരളത്തിന് വീണ്ടും തിരിച്ചടി
Nov 24, 2014, 16:32 IST
ഇടുക്കി: (www.kvartha.com 25.11.2014) 142 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തിയാലും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് യാതൊരു ബലക്ഷയവുമുണ്ടാകില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി. ബേബി ഡാമില്‍ കാണുന്നത് ചോര്‍ച്ചയല്ല, ഡാമിലെ ഈര്‍പ്പമാണെന്നും സമിതി വിലയിരുത്തി.
ഡാം സുരക്ഷിതമല്ലെന്ന കേരളത്തിന്റെ നിലപാട് അപ്പാടെ തളളി, തമിഴ്‌നാടിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടാണ് തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിച്ച ശേഷം സമിതിയുടെ നിലപാട്. ഇതോടെ കേരളത്തിന്റെ ആശങ്കയും ഭീതിയും പതിച്ചത് ബധിര കര്‍ണങ്ങളിലാണെന്ന് ഉറപ്പായി. സമിതി അധ്യക്ഷനും തമിഴ്‌നാട് സ്വദേശിയുമായ കേന്ദ്ര ജലകമ്മീഷന്‍ ചീഫ് എഞ്ചിനീയര്‍ എല്‍.എ.വി നാഥന്‍, തമിഴ്‌നാടിന്റെ പ്രതിനിധി പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശശികുമാര്‍ എന്നിവര്‍ കൈക്കൊണ്ട ഏകപക്ഷീയ നിലപാടിനെ കേരളത്തിന്റെ പ്രതിനിധി അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യന്‍ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. നാഥന്റെ നിഷ്പക്ഷതയെക്കുറിച്ച് കേരളത്തിന്റെ ആക്ഷേപം നിലനില്‍ക്കുന്നതായി വി.ജെ കുര്യന്‍ തുറന്നടിക്കുകയും ചെയ്തു.
അണക്കെട്ടിന്റെ സുരക്ഷക്കായി കേന്ദ്ര സേനയെ വിനിയോഗിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു എന്നതാണ് കേരളത്തിനുണ്ടായ ഏക നേട്ടം. കേരള പോലീസിന്റെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാനും തീരുമാനമായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
കഴിഞ്ഞയാഴ്ച ഇ.എസ് ബിജി മോള്‍ എം.എല്‍.എയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും രജിസ്റ്റര്‍ സൂക്ഷിക്കാനും തീരുമാനമായി. ബിജിമോള്‍ ഗാലറിയിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്‌തെന്നുമാണ് തമിഴനാടിന്റെ ആരോപണം. സുരക്ഷ സംസ്ഥാന വിഷയമാണെന്ന് സമിതി വിലയിരുത്തി.
ജലനിരപ്പ് 136ല്‍ താഴെയെത്തുമ്പോള്‍, ബേബി ഡാമിലെ സ്വീപേജ് ജലത്തിന്റെ അളവ് കൃത്യമായി ശേഖരിക്കുന്നതിനായി ചാല്‍ നിര്‍മ്മിക്കും. നിഷ്്പക്ഷത ഉറപ്പാക്കുന്നതിനായി സ്വീപേജ് വെളളത്തിന്റെ രാസപരിശോധന കൊച്ചിയിലും കോയമ്പത്തൂരിലും നടത്തും. സ്വീപേജ് ജലത്തിന്റെ അളവ് കൈമാറുന്നതില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ഭിന്നതയില്ലെന്നും നാഥന്‍ അവകാശപ്പെട്ടു. ഡാമിലെ ജലനിരപ്പ് 152 അടിയാക്കുന്നതില്‍ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും ഇക്കാര്യം സമിതിയുടെ പരിധിയിലല്ലെന്നും അധ്യക്ഷന്‍ അറിയിച്ചു.
142 അടിയില്‍ ഡാം ബലമുളളതാണെന്ന് തമിഴ്‌നാടിന് ഉറപ്പുണ്ടെങ്കില്‍ ബിജിമോള്‍ എം.എല്‍.എ ബേബി ഡാമിന്റെ ചുവരില്‍ വിരല്‍ ഇടിച്ചു കയറ്റിയതിനെ വിവാദമാക്കുന്നതെന്തിനെന്ന് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വി.ജെ കുര്യന്‍ ചോദിച്ചു. ജലനിരപ്പ് പരിധിയിലും 12 അടി ഉയര്‍ന്ന 1989 ജൂലൈയിലും 10 അടി ഉയര്‍ന്ന 1992 നവംബറിലും വെളളത്തിന്റെ കുത്തൊഴുക്ക് വന്‍ നാശം വിതച്ചിരുന്നു. മാത്രമല്ല സ്പില്‍വേ ഷട്ടറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ആശങ്കയുണ്ട്. ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ലതികയെ കഴിഞ്ഞയാഴ്ച ഡാമിന്റെ ഗാലറിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ സംഭവത്തില്‍ തമിഴ്‌നാട് ഖേദം പ്രകടിപ്പിച്ചു. സമിതിയുടെ അടുത്ത യോഗം ഡിസംബര്‍ 29ന് ചേരും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ പുറത്തുവന്നു
Keywords: Kerala, Idukki, Mullaperiyar Dam, Water, Engineer, Wall, Tamil Nadu, Gallery, Mullapperiyar: no dangerous situation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.