ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.06.2016) മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷത്തെ നിയമസഭാകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, അനൂപ് ജേക്കബ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
കേരളത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ലെന്നു പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തമിഴ്‌നാടുമായി കേരളത്തിന് നല്ല ബന്ധം ഉണ്ടാക്കണമെന്നുള്ളത് അനിവാര്യമാണ്. എന്നാല്‍ അതിനു വേണ്ടി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ അവഗണിക്കാനാവില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലത്തെക്കുറിച്ചു പഠിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഘത്തെ നിയോഗിക്കാമെന്നു മുഖ്യമന്ത്രി പിണറായി ഉറപ്പു നല്‍കിയതായി ചെന്നിത്തല പറഞ്ഞു.
Keywords:Mullaperiyar, Mullaperiyar Dam, Save Mullaperiyar, Chief Minister, Pinarayi vijayan, LDF, Government, Oommen Chandy, Ramesh Chennithala, P.K Kunjalikutty, Anoop Jacob, Thiruvananthapuram, Kerala.
കേരളത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ലെന്നു പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തമിഴ്‌നാടുമായി കേരളത്തിന് നല്ല ബന്ധം ഉണ്ടാക്കണമെന്നുള്ളത് അനിവാര്യമാണ്. എന്നാല്‍ അതിനു വേണ്ടി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ അവഗണിക്കാനാവില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
Keywords:Mullaperiyar, Mullaperiyar Dam, Save Mullaperiyar, Chief Minister, Pinarayi vijayan, LDF, Government, Oommen Chandy, Ramesh Chennithala, P.K Kunjalikutty, Anoop Jacob, Thiruvananthapuram, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

