സ്വയം രാജി വെച്ച് പോവില്ല, ഹൈകമാൻഡ് മാറാൻ പറഞ്ഞാൽ മാറുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
May 4, 2021, 12:55 IST
തിരുവനന്തപുരം: (www.kvartha.com 04.05.2021) പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈകമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജി വെച്ച് ഒഴിയില്ലെന്നും ഹൈകമാൻഡ് മാറാൻ പറഞ്ഞാൽ മാറുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി ഉയരുന്നുണ്ട്. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍, പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ് വ്യക്തമാക്കി.

സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ് എതിര്‍പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിന് പാര്‍ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപിന്‍റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈകമാൻഡ് അന്തിമ നിലപാട് എടുക്കും.
Keywords: News, Thiruvananthapuram, Mullappalli Ramachandran, Congress, KPCC, Kerala, State, Top-Headlines, Mullappally Ramachandran waiting for High command decision.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.