നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ പങ്കെടുത്തില്ല; ഇടഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍
May 28, 2021, 15:34 IST
തിരുവനന്തപുരം: (www.kvartha.com 28.05.2021) നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി ചേര്‍ന്ന യു ഡി എഫ് ഏകോപന സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വെള്ളിയാഴ്ചയാണ് ആദ്യ യോഗം ചേര്‍ന്നത്.
കെ പി സി സി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ താന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജി അറിയിച്ചതിനാല്‍ കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ പാര്‍ടിയില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും പാര്‍ടിക്കുള്ളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.