മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി; നെഞ്ചിടിപ്പോടെ കേരളം

 


ഇടുക്കി: (www.kvartha.com 14.11.2014) കേരളത്തിന്റെ നെഞ്ചിടിപ്പ് ഉയര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച രാവിലെ 140 അടിയായി. വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി കനത്ത മഴയായിരുന്നു. ജലനിരപ്പ് 140 അടിയായെന്ന് ഇടുക്കി ജില്ലാ കലക്ടറെ തമിഴ്‌നാട് വിവരമറിയിച്ചു. അതേസമയം, ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നില്ല.

സെക്കന്‍ഡില്‍ 1,358 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. ജലനിരപ്പ് ഉയര്‍ത്തുന്നത് 48 മണിക്കൂറിനകം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്‌നാടിന് അയച്ച കത്തിന് അനുകൂല പ്രതികരണം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച് ഇടക്കാല ഹരജി നല്‍കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി; നെഞ്ചിടിപ്പോടെ കേരളം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Mullaperiyar Dam, Idukki, Kerala, Tamilnadu, Rain, Mullaperiyar water level at 140 feet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia