കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എഡിഎംകെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ കമ്പത്ത് ഇന്ന് പ്രതിഷേധ സമരം നടക്കും. ഡാമിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുകയും ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയാക്കി ഉയര്‍ത്തുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം.
ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് പഠനത്തിനായി നിര്‍മ്മിച്ച ബോര്‍ഹോള്‍ അടയ്ക്കുന്നതിന്റെ മറവില്‍ ഡാം ബലപ്പെടുത്താനുള്ള നീക്കം കേരളം തടഞ്ഞിരുന്നു. ഇതാണ് അറ്റകുറ്റപണികള്‍ തടഞ്ഞു എന്ന പ്രചാരണം നടത്താന്‍ വൈക്കോയെ പ്രേരിപ്പിച്ചത്. തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളും പ്രാദേശിക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ സമരത്തില്‍ കൊല്ലം-തേനി ദേശീയപാതയില്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.
Keywords: Kumali, Kerala, Mullaperiyar Dam, Protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.