SWISS-TOWER 24/07/2023

മുല്ലപ്പെരിയാര്‍: പിണറായിക്കെതിരെ വി എസിന്റെ കത്ത്

 


തിരുവനന്തപുരം: (www.kvartha.com 01.06.2016) മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.എസ്.അച്യുതാനന്ദന്റെ കത്ത്. പിണറായിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നും ഇടതുമുന്നണിയുടെ നിലപാടിനു വിരുദ്ധമാണെന്നും കത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ല. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തണമെന്നും കത്തില്‍ ചൂണ്ടാക്കാണിക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിഎസ് കത്തു നല്‍കിയത്.

അതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന്റേതിന് വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്‌തോയെന്ന് പിണറായി വ്യക്തമാക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദന്‍ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും ചെന്നിത്തല നേരത്തെ ചോദിച്ചിരുന്നു. അതിരപ്പിളളി വിഷയത്തില്‍ എല്‍ഡിഎഫിലും യുഡിഎഫിലും അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ സമവായമാണ് ആവശ്യമെന്നും ചെന്നിത്തല ഡെല്‍ഹിയില്‍ പറഞ്ഞു.

വിഷയത്തില്‍ പിണറായിക്ക് അനുകൂലമായും പ്രതികൂലമായും നിരവധി നേതാക്കളാണ് രംഗത്തെത്തിയത്.

മുല്ലപ്പെരിയാര്‍: പിണറായിക്കെതിരെ വി എസിന്റെ കത്ത്
പിണറായിയുടെ പ്രസ്താവന തമിഴ് മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് നല്‍കിയത്. തമിഴ് നാടിനെ സംബന്ധിച്ചോളം പ്രസ്താവന വലിയ ആശ്വാസമാണ് നല്‍കുന്നത്.

മുല്ലപ്പെരിയാറിലെ പഴയ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്കവേണ്ടെന്നും ബലക്ഷയമില്ലെന്ന പുതിയ പഠനം കണക്കിലെടുക്കണമെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞിരുന്നത്. വിഷയത്തില്‍ സംഘര്‍ഷമല്ല ചര്‍ച്ചയാണ് വേണ്ടത്. കേരളത്തിന് ഏകപക്ഷീയമായി പുതിയ ഡാം നിര്‍മിക്കാന്‍ കഴിയില്ല. രണ്ടു സംസ്ഥാനങ്ങളും അംഗീകരിച്ച് ഡാം പണിയണമെന്നാണ് നിയമസഭാ പ്രമേയത്തില്‍ പറയുന്നതെന്നും പിണറായി വ്യക്തമാക്കിയിരുന്നു.


Also Read:

Keywords:  Mullaperiyar: Achuthandan leter to Pinarayi, Mullaperiyar, Thiruvananthapuram, Secretariat, LDF, Controversy, Criticism, State, Media, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia