ജനം ദുരിതമനുഭിക്കുമ്പോള്‍ ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി
May 9, 2021, 14:18 IST
തിരുവനന്തപുരം: (www.kvartha.com 09.05.2021) ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുത്തിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് വഴിവെക്കും. ജനം ദുരിതമനുഭിക്കുമ്പോള്‍ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സര്‍കാരിന്റെ ഇരുട്ടടി. കോവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിലേക്ക് പോകുകയും ചെയ്യുമ്പോഴാണ് എണ്ണ കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്ര സര്‍കാര്‍ ഒത്താശ നല്‍കുന്നത്. ഇന്ധനവില വര്‍ധനവിലൂടെ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Keywords: Mullappalli Ramachandran, Central Government, Petrol Price, Petrol, Diesel, Kerala, State, Top-Headlines, Mullapally Ramachandran against the central government on increase in fuel prices.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.