Drowned | കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; 2 പേര്‍ രക്ഷപെട്ടു
Oct 27, 2022, 18:34 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മുക്കം തൃക്കട മണ്ണ കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മാമ്പറ്റ സ്വദേശി നിധിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്. ഗവ.ആര്‍ ഇ സി പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ രണ്ട് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
മറ്റ് കുട്ടികള്‍ രക്ഷപ്പെട്ടു. ഇവര്‍ വിവരം അറിയിച്ചതിനെ രക്ഷപ്രവര്‍ത്തനം നടത്തി പുറത്തെടുത്ത് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Mukkam: student drowned to death, Kozhikode, News, Drowned, Student, Dead Body, River, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


