സിപിഎം രണ്ടാമതും തന്നിലര്‍പിച്ച വിശ്വാസം കാത്ത് മുകേഷ്; കടുത്ത മത്സരം കാഴ്ചവെച്ച എതിരാളി കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ പരാജയപ്പെടുത്തിയത് 3034 വോടുകള്‍ക്ക്
May 2, 2021, 15:49 IST
കൊല്ലം: (www.kvartha.com 02.05.2021) കൊല്ലത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണയെ പരാജയപ്പെടുത്തി സി പി എം രണ്ടാമതും തന്നിലര്‍പിച്ച വിശ്വാസം കാത്ത് എം മുകേഷ്. കടുത്ത മത്സരം കാഴ്ചവെച്ച എതിരാളി കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോടുകള്‍ക്ക് പരാജയപ്പെടുത്തിയത് കൊല്ലം വീണ്ടും മുകേഷ് ഉറപ്പിച്ചത്.
ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം ഉള്‍പെടെ സര്‍കാറിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്ണക്ക് മണ്ഡലത്തിലുള്ള സ്വാധീനവും ഇത്തവണ ഫലം ഇടതുപക്ഷത്തിന് എതിരാക്കുമെന്ന വിലയിരുത്തലുകളെ കൂടിയാണ് അദ്ദേഹം തോല്‍പിച്ചത്. കഴിഞ്ഞ തവണത്തെതിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു എങ്കിലും വിജയതിളക്കത്തിന് കുറവൊന്നുമില്ല.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17,611 വോടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് തോല്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ ശക്തമായ സംഘടന സംവിധാനങ്ങളെയും മറ്റ് പ്രതികൂല ഘടകങ്ങളെയും ഒത്തുചേര്‍ന്ന് നിന്നാണ് മണ്ഡലത്തില്‍ ഇടതുപക്ഷം മുട്ടുകുത്തിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.