മുജാഹിദ് സംസ്ഥാന സമ്മേളനം കോഴിക്കോ­ട്

 


മുജാഹിദ് സംസ്ഥാന സമ്മേളനം കോഴിക്കോ­ട്
തിരുവനന്തപു­രം: മുജാഹിദ് എട്ടാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 27, 28, 29, 30 തിയ്യതികളില്‍ കോഴിക്കോട് വച്ചു നടക്കും. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനം 27ന് ബ്രിട്ടിഷ് ചിന്തകനും മാധ്യമപ്രവര്‍ത്തകനുമായ ലൂയിസ് ഇസ്മാഈല്‍ ബുള്ളോക്ക് ഉദ്ഘാടനംചെയ്യും.

കോഴിക്കോട്-രാമനാട്ടുകര ബൈപ്പാസില്‍ അഴിഞ്ഞിലത്താണ് സമ്മേളനവേദി. മുപ്പതോളം സെഷനുകളിലായി ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. നാലുദിവസത്തെ സമ്മേളനത്തില്‍ അഞ്ചുലക്ഷം പ്രതിനിധികള്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ചരിത്ര സെമിനാര്‍, നവോത്ഥാന സമ്മേളനം, അന്താരാഷ്ട്ര പണ്ഡിത സമ്മേളനം, ആദര്‍ശ സമ്മേളനം, സാമ്പത്തിക സെമിനാര്‍, പ്രവാസി സംഗമം, വനിത സമ്മേളനം, ബാലസമ്മേളനം, പ്രൊഫഷണല്‍ വിദ്യാര്‍ഥി മീറ്റ്, തര്‍ബിയത്ത് സംഗമം, പഠന സമ്മേളനം, ഭാഷ സമ്മേളനം തുടങ്ങിവിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 21, 22, 23 തിയ്യതികളില്‍ കണ്ണൂരില്‍ ചരിത്ര പ്രദര്‍ശനം നടക്കും. 20നു കോഴിക്കോട് മുതലക്കുളത്തുവച്ച് നവോത്ഥാന സദസ്സു നടക്കും 22 നു സംസ്ഥാന വനിത സമ്മേളനം നടക്കും. 23 കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിക്കും. 24 മുതല്‍ സമ്മേളന നഗരിയില്‍ ചരിത്രപ്രദര്‍ശനം നടക്കും. 24നു സംസ്ഥാന വ്യാപകമായി സന്ദേശദിനമാചരിക്കും. വിശ്വാസരംഗത്തെ ചൂഷണത്തിനെതിരെ കേരളീയ സമൂഹത്തെ ബോധവത്കരിക്കുകയാണ് സമ്മേളനത്തിന്റ പ്രധാന ലക്ഷ്യമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി ഡോ. ടി.എ. മുഹമ്മദ് കുഞ്ഞ്, പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ കമ്മറ്റി കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ, തിരുവനന്തപുരം ജില്ല സെക്രട്ടറി പി.മുഹമ്മദ് ശരീഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടു­ത്തു.


Keywords: Thiruvananthapuram, Inauguration, Kozhikode, Kannur, Kerala, Press meet, Mujahid, Sammelanam, Tharbiyath Sangamam, T.A. Mohammed Kunhi, Loees Ismail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia