Conference | മുജാഹിദ് സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും; പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

 


കോ​ഴി​ക്കോ​ട്: (www.kvartha.com) ‘നി​ര്‍ഭ​യ​ത്വ​മാ​ണ് മ​തം, അ​ഭി​മാ​ന​മാ​ണ് മ​തേ​ത​ര​ത്വം’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ സംഘ​ടി​പ്പി​ക്കു​ന്ന മുജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​നത്തിന് ഞായറാഴ്ച കോ​ഴി​ക്കോ​ട് സ്വ​പ്‌​ന ന​ഗ​രി​യി​ല്‍ സമാപനമാവും. വൈ​കീ​ട്ട് നാ​ലി​ന്​ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എംഎ യൂസു​ഫ​ലി, പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഡി സ​തീ​ശ​ന്‍, ഉ​പ​നേ​താ​വ് പികെ കു​ഞ്ഞാ​ലി​ക്കു​ട്ടി എംഎൽ​എ എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​വും.
                  
Conference | മുജാഹിദ് സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും; പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

മുഖ്യാതിഥിയായി പ​ങ്കെടുത്ത ഗോവ ഗവർണർ അഡ്വ. പിഎസ്​ ശ്രീധരൻപിള്ളയുടെ പ്രഭാഷണത്തോടെയായിരുന്നു നാലുദിവസം നീളുന്ന സമ്മേളനത്തിന്​ വ്യാഴാഴ്ച തുടക്കമായത്​. സമ്മേളനത്തിന്‍റെ ഔപചാരിക ഉദ്​ഘാടനം സഊദി എംബസി അറ്റാഷെ ശൈഖ്​ ബദർ നാസ്വിർ അൽ അനസി നിർവഹിച്ചു. ഇസ്‌ലാമിന്റെ നന്മകളുടെ അംബാസിഡർമാരായി വിശ്വാസികൾ മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎൻഎം ജെനറൽ സെക്രടറി എം മുഹമ്മദ്​ മദനി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എപി അബ്​ദുസ്സമദ്​ സ്വാഗതം പറഞ്ഞു. കെഎൻഎം പ്രസിഡന്‍റ്​ ടിപി അബ്ദുല്ലക്കോയ മദനി, നൂർ മുഹമ്മദ്​ നൂർഷാ, ഡോ. ഹുസൈൻ മടവൂർ, പികെ അഹ്​മദ്​, അഡ്വ. പിഎംഎ സലാം, എംപി അഹ്​മദ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

ആ​റു വേ​ദി​ക​ളി​ലാ​യാ​ണ് ച​തു​ര്‍ദി​ന സ​മ്മേ​ള​നം നടക്കുന്നത്. 56 സെ​ഷ​നു​ക​ളി​ലാ​യി 300 പ്ര​ബ​ന്ധ​ങ്ങ​ള്‍ അവതരി​പ്പി​ക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഒ​രു​ല​ക്ഷം സ്ഥി​രം പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍പ്പെ​ടെ അ​ഞ്ചു​ലക്ഷ​ത്തോ​ളം പേരെയാണ് നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വെള്ളിയാഴ്‌ച ഖുർആൻ സെമിനാർ, ലഹരി വിരുദ്ധ സമ്മേളനം, നവോത്ഥാന സമ്മേളനം, സെക്യുലർ കോൺഫറൻസ് എന്നിവ നടന്നു. നവോത്ഥാന സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു. ദേശീയ പണ്ഡിത സമ്മേളനത്തിൽ ശൈഖ് ഷമീം അഹ്‌മദ്‌ ഖാന്‍ നദ്‌വി, മുഹമ്മദ് ഇബ്രാഹിം അന്‍സാരി, അബ്ദുല്‍ മുഹീന്‍ സലഫി ബീഹാര്‍, അബ്ദുല്‍ അസീസ് മദീനി, മഹസും അഹമ്മദ് സ്വലാഹി പ്രസംഗിച്ചു.

സെക്യുലർ കോൺഫറൻസ് നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. വി പി അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷനായി. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, അബ്ദുർ റഹ്‌മാൻ രണ്ടത്താണി, ബശീര്‍ പട്ടേല്‍താഴം, എന്‍ കെ എം സക്കരിയ്യ, സി എച് ഇസ്മാഈല്‍ ഫാറൂഖി പ്രസംഗിച്ചു. ശ​നി​യാ​ഴ്ച ആ​സാ​ദി കോണ്‍ഫ​റ​ന്‍സ് നടന്നു. സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വ​നി​ത സ​മ്മേ​ള​നം മ​ന്ത്രി ആ​ര്‍ ബി​ന്ദു ഉദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച ര​ണ്ടി​ന് മ​നു​ഷ്യാ​വ​കാ​ശ സ​മ്മേ​ള​നം മ​ന്ത്രി പിഎ മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെയ്യും.

Keywords:  Latest-News, Kerala, Kozhikode, Top-Headlines, Inauguration, Pinarayi-Vijayan, Conference, Mujahid state conference will conclude on Sunday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia