മുജാഹിദ് പ്രഭാഷകന്‍ ഷംസുദ്ദീന് പാലത്ത് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍
Jun 16, 2017, 09:41 IST
കോഴിക്കോട്: (www.kvartha.com 16.06.2017) മുജാഹിദ് പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്ത് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. വ്യാഴാഴ്ച വൈകിട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ശംസുദ്ദീന്‍ പാലത്തിനെ പോലിസ് പിടികൂടിയത്.
പാലത്തിനെതിരെ മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് നടക്കാവ് പോലിസായതിനാല് പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. കാസര്‍കോട് ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കാസര്‍കോട് പോലിസ് 2016 സെപ്തംബര്‍ ഏഴിനാണ് ശംസുദ്ദീനെതിരേ കേസെടുത്തത്.
പ്രമുഖ പ്രാസംഗീകനും കോഴിക്കോട് ചേവായൂര്‍ സ്വദേശിയുമായി ഷംസുദ്ദീന് പാലത്തിനെതിരെ കാസര്‍കോട് ജില്ലാ ഗവ. പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ. സി ഷുക്കൂര്‍ നല്കിയ പരാതിയിലാണ് പോലീസ് യു എ പി എ ചുമത്തിയത്.
ഇതര മതവിശ്വാസികളോട് ഇസ്ലാം മത വിശ്വാസികള്‍ക്കുള്ള സ്നേഹവും ബഹുമാനവും ഒഴിവാക്കണമെന്നും മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കുന്നത് പോലും നിഷിദ്ധമാണെന്നും എന്ന തരത്തില്‍ അതീവ ഗുരുതമായ പദപ്രയോഗങ്ങള്‍ ഉള്‍പെട്ട ഷംസുദ്ദീന് പാലത്തിന്റെ പ്രസംഗത്തിനെതിരെ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനു നല്കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ബോധപൂര്‍വം വര്‍ഗീയ കലാപത്തിന് ഇടവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് നേരത്തെ ഷംസുദ്ദീനെതിരെ കാസര്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പിന്നീട് ഈ കേസ് ഷംസുദ്ദീന്റെ ജന്മ നാട് ഉള്‍ക്കൊള്ളുന്ന കോഴിക്കോട് നടക്കാവ് പോലീസിലേക്ക് മാറ്റുകയായിരുന്നു. നടക്കാവ് സി ഐ അഷ്റഫാണ് ഷംസുദ്ദീന് പാലത്തിനെതിരെയുള്ള കേസില്‍ ഭീകരവിരുദ്ധ നിയമം യു എ പി എ ചുമത്താന്‍ നടപടി സ്വീകരിച്ചത്.
ഇദ്ദേഹത്തിനെതിരെയുള്ള യു എ പി എ വകുപ്പ് പിന്നീട് പോലിസ് പിന്‍വലിച്ചിരുന്നു. നിലവില്‍ ജാമ്യമില്ലാ വകുപ്പ് (ഐ പി സി 153 എ) ആണ് ചുമത്തിയിട്ടുള്ളത്.
Related News : മത വിദ്വേഷ പ്രസംഗം: സലഫി പ്രചാരകന് ഷംസുദ്ദീന് ഫരീദ് പാലത്തിനെതിരെ കേസെടുത്തു; പോലീസ് അന്വേഷണം തുടങ്ങി
വിദ്വേഷ പ്രസംഗം; സലഫി പ്രചാരകന് ഷംസുദ്ദീന് പാലത്തിനെതിരെ യു എ പി എ ചുമത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, kasaragod, Airport, Case, Police, Controversy, Mujahid preacher Shamsudheen Palath held in airport.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.