SWISS-TOWER 24/07/2023

14 വര്‍ഷത്തെ വൈരാഗ്യം മാറ്റിവെച്ച് മുജാഹിദ് സംഘടനകള്‍ ഒന്നിക്കാന്‍ ധാരണയായി; 20 ന് കോഴിക്കോട് കടപ്പുറത്ത് ഐക്യസമ്മേളനം; സമ്മര്‍ദം ചെലുത്തി മുസ്ലിംലീഗ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 05.12.2016) 14 വര്‍ഷത്തെ വൈരാഗ്യം മാറ്റിവെച്ച് മുജാഹിദ് സംഘടനകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ധാരണയായി. ടി പി അബ്ദുല്ലകോയ മദനി നേതൃത്വം നല്‍കുന്ന കെഎന്‍എം ഔദ്യോഗിക വിഭാഗവും സി പി ഉമര്‍ സുല്ലമിയുടെ കെഎന്‍എം വിഭാഗവുമാണ് 14 വര്‍ഷത്തെ വേറിട്ടുനില്‍ക്കലിന് വിരാമം കുറിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 20ന് കോഴിക്കോട് കടപ്പുറത്ത് മുജാഹിദ് ഐക്യ സമ്മേളനം നടത്തും. കോഴിക്കോട് നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സംഘടനകള്‍ തീരുമാനത്തിലെത്തിയത്.

ഒരുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഒരുമിക്കാന്‍ തീരുമാനിച്ചതെന്ന് ടി.പി. അബ്ദുല്ല കോയ മദനിയും ഡോ. ഹുസൈന്‍ മടവൂരും അറിയിച്ചു. ഇരുവിഭാഗങ്ങളുടെയും സംയുക്ത ഭരണസമിതി, ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോഷകസംഘടനകളായ ഐഎസ്എം, എംഎസ്എം, എംജിഎം എന്നിവയുടെ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

 14 വര്‍ഷത്തെ വൈരാഗ്യം മാറ്റിവെച്ച് മുജാഹിദ് സംഘടനകള്‍ ഒന്നിക്കാന്‍ ധാരണയായി; 20 ന് കോഴിക്കോട് കടപ്പുറത്ത് ഐക്യസമ്മേളനം; സമ്മര്‍ദം ചെലുത്തി മുസ്ലിംലീഗ്


മുസ്ലിം ലീഗ് നേതൃത്വവും ലയനത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. സലഫിസം, ഏക സിവില്‍കോഡ് വിഷയങ്ങളാണ് ലയനത്തിലേക്ക് ഇരുവിഭാഗത്തെയും എത്തിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് സി ഡി ടവറില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, കേരള ജംഇയ്യത്തുല്‍ ഉലമ (കെജെയു) ഭാരവാഹികളുടെ യോഗം മടവൂര്‍ വിഭാഗത്തെ ഉള്‍പ്പെടുത്തി സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ അന്തിമ തീരുമാനം എടുത്തിരുന്നു. മടവൂര്‍ വിഭാഗം കൗണ്‍സിലും ലയനത്തെ അംഗീകരിച്ചിട്ടുണ്ട്.

കോഴിക്കോട്ട് മുജാഹിദ് സെന്ററില്‍ നടന്ന സംയുക്ത യോഗത്തില്‍ ഇരു വിഭാഗം നേതാക്കളും പങ്കെടുത്തു. തുടര്‍ന്ന് ഇരു വിഭാഗം നേതാക്കളും ചേര്‍ന്ന് ലയനം സൂചിപ്പിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. മൂന്നു വര്‍ഷമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സംഘടനകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.

 14 വര്‍ഷത്തെ വൈരാഗ്യം മാറ്റിവെച്ച് മുജാഹിദ് സംഘടനകള്‍ ഒന്നിക്കാന്‍ ധാരണയായി; 20 ന് കോഴിക്കോട് കടപ്പുറത്ത് ഐക്യസമ്മേളനം; സമ്മര്‍ദം ചെലുത്തി മുസ്ലിംലീഗ്

2002ലാണ് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സംഘടനയില്‍ നിന്നും വിട്ടുപോയത്. പിന്നീട് കെഎന്‍എം ഔദ്യോഗികം, ഔദ്യോഗികമല്ലാത്തത്, ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ തുടങ്ങിയ പേരുകളില്‍ വിഘടിച്ചു നില്‍ക്കുകയായിരുന്നു. ഗ്ലോബല്‍ ഇസ്ലാമിക് വിഷന്റെ കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

Keywords:  Kerala, Kozhikode, Muslim-League, Mujahid, KNM, mujahid-unity, Global Islamic Vision, Mujahid-organizations-decided-to-merge.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia