Remanded | നിര്‍ത്തിയിട്ടിരുന്ന കാറില്‍ 'ചാരിനിന്നതിന്' 6 വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍
Nov 4, 2022, 19:01 IST
ADVERTISEMENT
തലശ്ശേരി: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നരഹത്യാശ്രമമാണ് നടന്നതെന്ന് റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു. പ്രതി കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തതായും റിപോര്‍ടില്‍ പറയുന്നുണ്ട്. മുഹമ്മദ് ശിഹാദിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
കേരളത്തില്‍ ജോലിക്കെത്തിയ രാജസ്താനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സംഭവം. കൗതുകം തോന്നി വെറുതെ കാറില്‍ ചാരി നില്‍ക്കുകയായിരുന്നു കുട്ടി.
കാറിലിരുന്ന ശിഹാദ് ഇതുകണ്ട് പുറത്തുവരികയും കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയുമായിരുന്നു. സമീപത്തെ പാരലല്‍ കോളജിലെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപോര്‍ട്. സംഭവം കണ്ട് പ്രദേശവാസികള്‍ ഇടപെടുകയുണ്ടായി. പിന്നീട് ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്.
Keywords: Muhammed Shihad remanded 14 days, Thalassery, Police, Child Abuse, CCTV, Remanded, Bail plea, Court, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


