Funeral Ceremony | തലശ്ശേരി-മാഹി ബൈപാസില്‍ നിന്നും വീണുമരിച്ച മുഹമ്മദ് നിദാന് നാടിന്റെ കണ്ണീരോടെയുളള യാത്രമൊഴി

 


തലശ്ശേരി: (KVARTHA) നോമ്പുകാലത്ത് എത്തിയ വിദ്യാര്‍ഥിയുടെ ദുരന്തവാര്‍ത്ത കണ്ണൂരിനെ നടുക്കത്തിലാഴ്ത്തി. തലശ്ശേരി- മാഹി ബൈപാസില്‍ പാലത്തില്‍ നിന്നും താഴക്കേുവീണ് മരിച്ച തോട്ടുമ്മല്‍ ജന്നത്ത് ഹൗസില്‍ മുഹമ്മദ് നിദാനിന്റെ(18) മൃതദേഹം തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Funeral Ceremony | തലശ്ശേരി-മാഹി ബൈപാസില്‍ നിന്നും വീണുമരിച്ച മുഹമ്മദ് നിദാന് നാടിന്റെ കണ്ണീരോടെയുളള യാത്രമൊഴി
 
ചൊവ്വാഴ്ച  ഉച്ചയ്ക്ക് ഒരു മണിയോടെ ഉമ്മന്‍ചിറ ജുമാമസ്ജിദില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. മകന്റെ ആകസ്മിക ദുരന്തമറിഞ്ഞ് പിതാവ് നജീബ് ഗള്‍ഫില്‍ നിന്നും ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തി. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് നിദാന്‍ അപകടത്തില്‍പ്പെട്ടത്. നെട്ടൂര്‍ പാലത്തിന് സമീപം സുഹൃത്തിനൊപ്പം ബൈപാസ് കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

നെട്ടൂരില്‍ നിന്നും മുഴപ്പിലങ്ങാട് ഭാഗത്ത് ഇരുന്നൂറു മീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഇരുപാലങ്ങള്‍ക്കിടെയിലുളള വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കവെയാണ് വിദ്യാര്‍ഥി താഴേക്കുവീണത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ തലശ്ശേരി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു. തലശ്ശേരി സെന്റ് ജോസഫ് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ പ്ലസ്ടു ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിയാണ്. മാതാവ്: നൗശീന. സഹോദരി: നിദ.

Keywords: Muhammad Nidan's funeral ceremony held, Kannur, News, Accidental Death, Obituary, Funeral Ceremony, Student, Postmortem, Hospital, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia