Jailed | 2 കൊലക്കേസ് ഉള്‍പെടെ നിരവധി കേസില്‍ പ്രതി; ആര്‍ എസ് എസ് പ്രവര്‍ത്തകനെ പൊലീസ് കാപ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com) നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലില്‍ അടച്ചു. രണ്ടു വധശ്രമക്കേസുകളില്‍ അടക്കം എട്ടുകേസുകളില്‍ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനെയാണ് പുലര്‍ചെ പാത്തിപ്പാലത്തുവെച്ച് പാനൂര്‍ സി ഐ എം പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൊകേരി ഗ്രാമ പഞ്ചായത് പരിധിയിലെ ശ്യാജിത്ത് എന്ന ജിത്തുവാണ്(27) പിടിയിലായത്. 
Aster mims 04/11/2022

കഴിഞ്ഞ ആറുമാസക്കാലമായി ഇയാള്‍ ഒളിവിലായിരുന്നുവെന്നും മാഹി പളളൂരിലെ സി പി എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബു, കണ്ണവത്തെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. കതിരൂര്‍, പാനൂര്‍, ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 

കഴിഞ്ഞ നവംബറില്‍ പന്ന്യന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളില്‍ പ്രതിയായതോടെ ഇയാള്‍ക്കെതിരെ കാപ ചുമത്തിയെങ്കിലും ഒളിവില്‍ പോവുകയായിരുന്നു. പിടിയിലായ പ്രതിയെ തലശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. എസ് ഐ രതീഷ്, സീനിയര്‍ സി പി ഒമാരായ ശ്രീജിത്ത്, ജോഷിത്ത്, ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Jailed | 2 കൊലക്കേസ് ഉള്‍പെടെ നിരവധി കേസില്‍ പ്രതി; ആര്‍ എസ് എസ് പ്രവര്‍ത്തകനെ പൊലീസ് കാപ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു


Keywords:  News, Kerala, Kerala-News, Local-News, Muder Case, Accused, Arrested, Kaapa Act, Prison, Regional-News, Muder Case Accused Arrested Under Kaapa Act. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia