ADVERTISEMENT
തിരുവനന്തപുരം: സമ്പൂര്‍ണമായും പലിശരഹിതമാക്കി പുനരാവിഷ്‌കരിച്ച കേരള മദ്രസാധ്യാപകക്ഷേമ നിധിയുടെ ആനുകൂല്യം കൂടുതല്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല കാമ്പയിനിന്റെ സമാപന പരിപാടികള്‍ 18-ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കും.
മദ്രസാധ്യാപകക്ഷേമനിധിയെക്കുറിച്ചുള്ള വിശദമായ ക്ലാസും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കാമ്പയിനില്‍ പുതുതായി അംഗത്വം എടുക്കുന്നതിനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. പുതുതായി അംഗത്വം എടുക്കാന്‍ ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.
അംഗത്വം പുന:സ്ഥാപിക്കേണ്ടവര്‍ ക്ഷേമനിധി അംഗത്വ തിരിച്ചറിയല്‍ കാര്‍ഡും, പോസ്റ്റോഫീസ് പാസ്ബുക്കും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2720577, 9446451698, 9447478049 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു.

Keywords: Thiruvananthapuram, Teacher, Kerala, Muallim welfare membership disribution, Pension, Malayalam News, Kerala Vartha
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.