എം ടിക്കൊപ്പമുള്ള ആദ്യകാല ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ടി പത്മനാഭൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭനാണ് 'കാലം: മായാചിത്രങ്ങൾ' എന്ന ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്.
● എം ടി വാസുദേവൻ നായർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി എക്സിബിഷൻ ഒരുക്കിയത്.
● എം ടിയുടെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട നൂറോളം ചിത്രങ്ങളാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
● ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആർ. ഗോപാലകൃഷ്ണനാണ് എക്സിബിഷൻ്റെ ക്യുറേറ്റർ.
● നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
● ചടങ്ങിൽ ഗസയിലെ പീഡനം അനുഭവിക്കുന്ന കുരുന്നുകൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി.
കണ്ണൂർ: (KVARTHA) പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായർ അനുദിനം വളർന്നുകൊണ്ടിരുന്ന എഴുത്തുകാരനായിരുന്നുവെന്ന് പ്രമുഖ സാഹിത്യകാരൻ ടി. പത്മനാഭൻ. എൻ്റേത് 97 വയസ്സിലും കഥയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയ ലോകമാണെങ്കിൽ, എം ടിയുടെ സാഹിത്യ ജീവിതം കഥ, നോവൽ, നാടകം, തിരക്കഥാകൃത്ത് തുടങ്ങി സംവിധായകൻ വരെ എത്തിനിൽക്കുന്ന ഒന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി എം ടിക്ക് ആദരമർപ്പിച്ചുകൊണ്ട് ഒരുക്കിയ 'കാലം: മായാചിത്രങ്ങൾ' എന്ന ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എംടിക്കൊപ്പമുള്ള ആദ്യകാലത്തെ ഊഷ്മളമായ ജീവിതാനുഭവങ്ങൾ ടി പത്മനാഭൻ സദസ്സുമായി പങ്കുവെച്ചു. എം ടി വാസുദേവൻ നായരുടെ ആദ്യകാല സിനിമയായ 'നിർമ്മാല്യത്തിൽ' അതിശക്തമായ രംഗങ്ങൾ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ദശകങ്ങൾക്കു മുൻപ് അത്തരമൊരു സിനിമ എടുത്തത് ഇന്ന് ചിന്തിക്കാൻ കൂടി സാധിക്കില്ല, ഈ കാലഘട്ടത്തിൽ സിനിമകൾ നിർമ്മിക്കുന്നതിനു മുൻപ് തന്നെ സെൻസർ ബോർഡിന് നൽകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്, ടി പത്മനാഭൻ അഭിപ്രായപ്പെട്ടു. എന്തു പേരിടണമെന്നും, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങളിൽ തുടങ്ങി ഒരുപാട് കടമ്പകൾ കടന്നിട്ടാണ് ഇപ്പോൾ ഒരു സിനിമ രൂപപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ കഥയിൽ മാത്രം ഒതുങ്ങിനിന്നുവെങ്കിലും താൻ അതിൽ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.
എം ടിയുടെ ചലച്ചിത്ര ജീവിതം
മനുഷ്യ മനസ്സിൻ്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശിയ എം ടിയുടെ കഥകളും കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിലേക്ക് വീണ്ടും പതിപ്പിക്കുന്നതായിരുന്നു ചലച്ചിത്രമേളയിൽ ഒരുക്കിയ ഫോട്ടോ എക്സിബിഷൻ. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന വേളയിൽ ഗസയിൽ പീഡനം അനുഭവിക്കുന്ന കുരുന്നുകൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തുകയും ചെയ്തു.

എം ടിയുടെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട നൂറോളം ചിത്രങ്ങളാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആർ. ഗോപാലകൃഷ്ണനാണ് ഈ പ്രദർശനത്തിൻ്റെ ക്യുറേറ്റർ. മഞ്ഞ്, താഴ് വാരം, ദയ, വാരിക്കുഴി, പെരുന്തച്ചൻ, പരിണയം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, വൈശാലി തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനിൽ അണിയറപ്രവർത്തകർക്കൊപ്പമുള്ള എം ടിയുടെ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഇരുട്ടിൻ്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, കടവ്, പഞ്ചാഗ്നി, ആരണ്യകം, ഉത്തരം, തൃഷ്ണ, വിത്തുകൾ തുടങ്ങിയ എം.ടി ചിത്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും എം ടിയുടെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾ രേഖപ്പെടുത്തുന്ന ചിത്രങ്ങളും എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിബർട്ടി തിയേറ്റർ പരിസരത്തെ പവലിയനിൽ നടന്ന ചടങ്ങിൽ റബ്‌കോ ചെയർമാൻ കാരായി രാജൻ അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ ആമുഖപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, എക്സിബിഷൻ ക്യുറേറ്റർ ആർ. ഗോപാലകൃഷ്ണൻ, ലിബർട്ടി ബഷീർ, ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട്, മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് സജീവ് മാറോളി, തലശ്ശേരി പ്രസ് ഫോറം സെക്രട്ടറി അനീഷ് പാതിരിയാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എം ടി വാസുദേവൻ നായർക്ക് ആദരം അർപ്പിച്ചുള്ള ഫോട്ടോ എക്സിബിഷനെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാനായി ഷെയർ ചെയ്യുക.
Article Summary: T Padmanabhan inaugurated the 'Kaalam Mayachithrangal' photo exhibition for MT Vasudevan Nair at Thalassery IFF, praising MT's growth and criticizing modern censorship hurdles.
#MTVasudevanNair #TPadmanabhan #ThalasseryIFF #MalayalamCinema #FilmCensorship #MT50
