Criticism | എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എം ടി രമേശ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയെന്ന് എം ടി രമേശ്
● കണ്ണൂരിൽ എവിടെയാണ് ദിവ്യയുള്ളതെന്ന് പൊലിസിന് അറിയാമെന്നും രമേശ്
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിന്റെ ജീവനൊടുക്കിയതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യക്കെതിരെ പോലിസ് കേസെടുത്തിട്ടും, അറസ്റ്റ് ചെയ്യാത്തതിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം ദിവ്യ സംരക്ഷിക്കപ്പെടുകയാണെന്നും സിപിഎം നേതാക്കൾ ദിവ്യയെ ഒളിപ്പിക്കുകയാണെന്നും രമേശ് ആരോപിച്ചു. ഇത് പൊലിസ് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണൂരിൽ എവിടെയാണ് ദിവ്യയുള്ളതെന്ന് പൊലിസിന് അറിയാമെന്നും രമേശ് കൂട്ടിച്ചേർത്തു.
ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി ആണെന്ന് എം. ടി. രമേശ് ആരോപിച്ചു. പ്രതിഷേധക്കാരെ നേരിടുന്ന പോലിസിന്റെ ഉത്സാഹം ദിവ്യയെ അറസ്റ്റ് ചെയ്യാൻ കാണുന്നില്ല. സ്വന്തം ജില്ലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദർ പറയുമ്പോഴും മുഖ്യമന്ത്രിക്ക് ആ അഭിപ്രായം ഉണ്ടോയെന്ന് വ്യക്തമാക്കണം.
നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമല്ല മുഖ്യമന്ത്രി ദിവ്യയുടെ കുടുംബത്തോടൊപ്പമാണ് നിൽക്കുന്നതെന്ന് എം ടി രമേശ് ആരോപിച്ചു. ദിവ്യയെ അറസ്റ്റ് ചെയ്യാതെ തുടരുകയാണെങ്കിൽ, ബി.ജെ.പിയുടെ സ്ത്രീ പ്രവർത്തകർ അവരെ പിടിച്ചു കെട്ടുമെന്നും രമേശ് മുന്നറിയിപ്പ് നൽകി. സി.പിഎം നേതാക്കൾ കോടികൾ വിലവരുന്ന ബിനാമി സ്വത്തുക്കൾ എവിടെ നിന്നാണ് സമ്പാദിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കണ്ണൂരിൽ ഉദ്യോഗസ്ഥർ സി.പിഎമ്മിന് ഇരയാകുന്നുണ്ടെന്നും നവീൻ ബാബു ഉദാഹരണമാണെന്നും രമേശ് കുറ്റപ്പെടുത്തി. പലരും ജീവിക്കാനുള്ള പേടി കൊണ്ടാണ് ഈകാര്യം തുറന്ന് പറയാത്തത്. മുഖ്യമന്ത്രിയുടെ ഓഫിസ് ക്രിമിനലുകളുടെ താവളമായി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
