Conference | എം എസ് എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥി സമ്മേളനം സൈന്‍സ് ഒക്ടോബര്‍ 2 ന് വളപട്ടണത്ത് നടക്കും
Sep 29, 2023, 21:35 IST
കണ്ണൂര്‍: (KVARTHA) കേരള നദ് വത്തൂല്‍ മുജാഹിദ്ദീന്‍ വിദ്യാര്‍ഥി വിഭാഗമായ മുജാഹിദ്ദീന്‍ സ്റ്റുഡന്റ് മൂവ് മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന സൈന്‍സ് സമ്മേളനം ഒക്ടോബര്‍ രണ്ടിന് വളപട്ടണത്തെ രിഫ് ത കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ധാര്‍മികതയാണ് മാനവികതയുടെ ജീവന്‍ എന്ന പ്രമേയത്തിലാണ് സമ്മേളനം നടത്തുന്നത്. കാംപസുകളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളെ ബോധവത്കരിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്.
രണ്ടിന് രാവിലെ ഒന്‍പതു മണിക്ക് സമ്മേളനം കേരള നദവത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജെനറല്‍ സെക്രടറി എം മുഹമ്മദ് മഅ് ദനി ഉദ്ഘാടനം ചെയ്യും. എം എസ് എം സംസ്ഥാന പ്രസിഡന്റ് അമീന്‍ അഫ് അധ്യക്ഷത വഹിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പികെ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് നിശാന്‍, ഡോ റംസീന്‍, ജില്ലാ ട്രഷറര്‍ റാശിദ്, നിസാമുദ്ദീന്‍, മുനീര്‍ മാസ്റ്റര്‍, നിശാന്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.
ധാര്‍മികതയാണ് മാനവികതയുടെ ജീവന്‍ എന്ന പ്രമേയത്തിലാണ് സമ്മേളനം നടത്തുന്നത്. കാംപസുകളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളെ ബോധവത്കരിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് നിശാന്‍, ഡോ റംസീന്‍, ജില്ലാ ട്രഷറര്‍ റാശിദ്, നിസാമുദ്ദീന്‍, മുനീര്‍ മാസ്റ്റര്‍, നിശാന്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: MSM Arts and Science Student Conference will be held on October 2nd at Valapatnam, Kannur, News, MSM Arts and Science Student Conference, Press Meet, Riftha Convention, Education, Campus, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.