ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യാ ഹരിസാദ് എംപി, വി ടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തി; ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കയ്യേറ്റം ചെയ്തു

 


പാലക്കാട്: (www.kvartha.com 25.07.2021) ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യാ ഹരിസാദ് എംപി അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയെന്ന് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

കോണ്‍ഗ്രസ് നേതാക്കളായ വി ടി ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയ നേതാക്കള്‍കൊപ്പമാണ് എംപി ചന്ദ്രാനഗറിലെ ഹോടെലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യാ ഹരിസാദ് എംപി, വി ടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തി; ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കയ്യേറ്റം ചെയ്തു

ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതിനെ ഒരാള്‍ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ കോണ്‍ഗ്രസ് നേതാക്കള്‍ കൈയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യം പകര്‍ത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് ഹോടെലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നത് എന്നാണ് ആരോപണം. രമ്യ ഹരിദാസ് അടക്കമുള്ള എട്ട് നേതാക്കള്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

അതേസമയം, ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്സല്‍ വാങ്ങുന്നതിന് കാത്തിരിക്കുകയായിരുന്നുവെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറിയതെന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.

Keywords:  MP Ramya Haridas, leaders dine at hotel violating lockdown restrictions, Palakkad, News, Allegation, Congress, Lockdown, Food, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia