Fire | തിരുവനന്തപുരം ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു
Sep 15, 2022, 16:13 IST
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാത ചുണ്ടത്തിക്കരിക്കകം മേഖലയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
ഓടികൊണ്ടിരുന്ന സാന്‍ട്രോ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന കുറ്റിച്ചല്‍ സ്വദേശി സൂരജ്, സഹയാത്രികന്‍ മനീഷ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന് തീപിടിക്കുന്നത് കണ്ട് ഇരുവരും പുറത്തിറങ്ങിയതിനാലാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കാറിന് തീപിടിക്കുന്നത് കണ്ട് ആളുകള്‍ ഓടിക്കൂടി.
Keywords: Moving car catches fire in Thiruvananthapuram, Thiruvananthapuram, News, Fire, Car, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.