ടൊവിനോ നായകനായുള്ള ചിത്രം 'മിന്നല്‍ മുരളി' നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.09.2021) ടൊവിനോ തോമസ് നായകനാവുന്ന ചിത്രം 'മിന്നല്‍ മുരളി' നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തും. വീകെൻഡ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ആക്ഷൻ ചിത്രം 'മിന്നൽ മുരളി'യുടെ സംവിധായകൻ ബേസിൽ ജോസഫ് ആണ്.

'ഇടിവെട്ടും മിന്നൽ അടിക്കും, ആക്ഷൻ പടമായ മിന്നൽ മുരളിക്ക് വേണ്ടി കാത്തിരിക്കൂ ഉടൻ നെറ്റ്ഫ്ലിക്സിൽ എത്തും' എന്ന കുറിപ്പോടെയാണ് ബേസിൽ ഫേസ് ബുകിലൂടെ അറിയിച്ചത്. റിലീസ് തീയതി വൈകാതെ പുറത്ത് വിടും.

ടൊവിനോ നായകനായുള്ള ചിത്രം 'മിന്നല്‍ മുരളി' നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും

തിങ്കളാഴ്ച ഒരു പ്രധാന പ്രഖ്യാപനം വരുന്നതായ വിവരം ചിത്രത്തെക്കുറിച്ച് നെറ്റ്ഫ്ളിക്സ് ട്വിറ്ററിലൂടെ ഞായറാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ട്വീറ്റിനെ 'ഡീകോഡ്' ചെയ്‍ത സിനിമാപ്രേമികളില്‍ പലരും ഇത് ടൊവിനോ തോമസ് ചിത്രത്തെക്കുറിച്ചാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണെന്ന രീതിയിലാണ് പ്രഖ്യാപനത്തിനൊപ്പം നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരിക്കുന്ന ചെറു ടീസര്‍. ടൊവിനോ നായകനായ സിനിമ റെകോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് വാങ്ങിയതെന്ന വാർത്ത നേരത്തേ പുറത്ത് വന്നിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

ഗോദയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപെർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്.

ജിഗർത്തണ്ട, ജോകർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Keywords: Kerala, News, Mumbai, Facebook, Tamil, Hindi, Movie 'Minnal Murali' starring Tovino will be released on Netflix.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia