സോളാര്‍: മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കാന്‍ നീക്കം

 


ADVERTISEMENT

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താതെ തന്നെ കോടതിയില്‍  കുറ്റപത്രം സമര്‍പിക്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. ഈ കേസ് അന്വേഷിക്കുന്ന  പ്രത്യേക അന്വേഷണ സംഘം മൂന്ന് മാസത്തിനുള്ളില്‍ കേസില്‍ ഉള്‍പെട്ടിട്ടുള്ള  എല്ലാ പ്രതികളുടെയും മൊഴി രേഖപ്പെടുത്തിയതിനുശേഷം കുറ്റപത്രം സമര്‍പിക്കും.

മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുത്ത് കൂടുതല്‍ വിവാദമുണ്ടാക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആറു കേസുകളിലാണ് കുറ്റപത്രം  സമര്‍പിച്ചിട്ടുള്ളത്. എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഞ്ച് കേസുകളും പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസും ഇതില്‍ ഉള്‍പെടുന്നു.

ആകെ 33 കേസുകളാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഇരുപതില്‍ ഭൂരിഭാഗം കേസുകളിലും ആഗസ്ത്  അവസാനത്തോടെ കുറ്റപത്രം സമര്‍പിക്കാനാണ് നീക്കം. ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍  സൃഷ്ടിച്ച സോളാര്‍ കേസ് വെറും സാമ്പത്തിക തട്ടിപ്പ് മാത്രമായി ചുരുങ്ങിയെന്നതാണ് വാസ്തവം.

കേസിലെ രാഷ്ട്രീയ ഇടപെടലിനെ കുറിച്ചോ ഗൂഢാലോചനയെ കുറിച്ചോ അന്വേഷണം നടത്തുന്നില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്  ഉയര്‍ന്നിരുന്നത്.

മുഖ്യമന്ത്രിയെ സരിതയ്‌ക്കൊപ്പം ഓഫീസില്‍ ചെന്ന് കണ്ടുവെന്ന് പരാതിക്കാരനായ ശ്രീധരന്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നതായി  തിരുവനന്തപുരം സ്വദേശി ടി.സി.മാത്യുവിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ തട്ടിപ്പിനിരയായ റാസിഖ് അലിയുടെയും സജാദിന്റെയും പരാതികളില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണം ഉണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിരുന്നെങ്കിലും  രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

സോളാര്‍: മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കാന്‍ നീക്കംഇതോടെ കോടതി ഇടപെടലിലൂടെ കാര്യങ്ങള്‍ നടക്കട്ടെയെന്ന നിലപാട്
അന്വേഷണ ഉദ്യോഗസ്ഥര്‍  സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താതെ കുറ്റപത്രം സമര്‍പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത് വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് ഇടയാക്കുമെന്നും  പോലീസ് കണക്ക് കൂട്ടുന്നു. എന്നാല്‍ പ്രധാനപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താതെ കുറ്റപത്രം കോടതിയില്‍ സമര്‍പിച്ചാല്‍ കോടതിയുടെ വിമര്‍ശനം ഉണ്ടാകുമോ എന്ന ആശങ്കയും അന്വേഷണ സംഘത്തിന് ഉണ്ട്.

Also Read: ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

Keywords:  Thiruvananthapuram, Chief Minister, Oommen Chandy, Court, Ernakulam, Politics, Accused, Pathanamthitta, Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia